ബാലതാരമായി സിനിമയില്‍ എത്തി ഇന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബൈജു സന്തോഷ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരം ഇപ്പോഴിതാ തന്റെ മകളുടെ വിജയം പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ്.
മകള്‍ ഐശ്വര്യ സന്തോഷിന് എംബിബിഎസ് ബിരുദം ലഭിച്ചെന്ന സന്തോഷ വാര്‍ത്തയാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ മകള്‍ ഐശ്വര്യ സന്തോഷിനു ഡോക്ടര്‍ സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും എംബിബിഎസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവന്‍ സഹപാഠികള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമര്‍പ്പിക്കുന്നു- ബൈജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഐശ്വര്യ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയത്. ബൈജുവിന്റെ മകന്‍ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു.