ജന്മനാട്ടിലൂടെ ഡ്യുക്കാട്ടി ബൈക്കില്‍ ചുറ്റിക്കറങ്ങി ആയുഷ്മാന്‍ ഖുറാന; റോഡരുകിലെ കടയില്‍ നിന്നും ചായയും പലഹാരങ്ങളും  കഴിച്ച് പുതുവര്‍ഷത്തെ വരവേല്്ക്കുന്നുവെന്ന് നടന്‍; വീഡിയോ കാണാം

Malayalilife
 ജന്മനാട്ടിലൂടെ ഡ്യുക്കാട്ടി ബൈക്കില്‍ ചുറ്റിക്കറങ്ങി ആയുഷ്മാന്‍ ഖുറാന; റോഡരുകിലെ കടയില്‍ നിന്നും ചായയും പലഹാരങ്ങളും  കഴിച്ച് പുതുവര്‍ഷത്തെ വരവേല്്ക്കുന്നുവെന്ന് നടന്‍; വീഡിയോ കാണാം

ബോളിവുഡില്‍ പ്രതിഭ കൊണ്ട് അമ്പരിപ്പിക്കുന്ന നായകനാണ് ആയുഷ്മാന്‍ ഖാറാന.ഏറെ ആരാധകരുളള താരം സിനിമകളുടെ തെരഞ്ഞെടുപ്പ് കൊണ്ടും അഭിനയത്തിലെ വ്യത്യസ്തതകൊണ്ടും താരം ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട്.ഇപ്പോഴിതാ തന്റെ ജന്മനാട്ടിലൂടെ  ബൈക്കില്‍ കറങ്ങി നടക്കുന്ന വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് താരം. 

മികച്ച നടനുള്ള ദേശിയ പുര്‌സാകരവും നേടിയിട്ടുള്ള നടന്‍ ബൈക്കില്‍ ചണ്ഡിഗറില്‍ കറങ്ങി നടന്നും നിരത്തില്‍ നിന്നും ചായയും പലഹാരങ്ങളും കഴിച്ചതും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്.ജന്മനാട്ടില്‍ തിരികെ എത്തിയ താരം തന്റെ പ്രിയപ്പെട്ട ഡ്യുക്കാട്ടി ബൈക്കിലാണ്  യാത്രചെയ്യുന്നത്.  പഴയ ഓര്‍മകളിലേക്ക് തിരികെ പോകുന്നുവെന്നാണ് ആയുഷ്മാന്‍ പറയുന്നത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.

2019 ല്‍ സൂപ്പര്‍ ഹിറ്റായ ഡ്രീം ഗേളിന്റെ രണ്ടാം ഭാഗത്തിലാണ് ആയുഷ്മാന്‍ ഖുറാന ഇപ്പോള്‍ അഭിനയിക്കുന്നത്.പഞ്ചാബിലെ ചണ്ഡിഗറിലെ ഹിന്ദു കുടുംബത്തിലാണ് ആയുഷ്മാന്‍ ഖുറാന ജനിച്ചത്. ടെലിവിഷന്‍ ആങ്കറിംഗിലൂടെയാണ് ആയുഷ്മാന്‍ ഖുറാന സിനിമയിലെത്തുന്നത്. 2012 ല്‍ റിലീസായ വിക്കി ഡോണര്‍ എന്ന റൊമാന്റിക് കോമഡിയിലൂടെ മികച്ച ബോക്‌സോഫീസ് വിജയത്തോടെയായിരുന്നു ചലച്ചിത്ര രംഗപ്രവേശം. പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റുകളുടെ ആവര്‍ത്തനങ്ങളോടെ ബോക്‌സോഫീസിലെ ഏറെ വിലയുള്ള താരമായി ആയുഷ്മാന്‍ ഖുറാന മാറി. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ayushmann Khurrana (@ayushmannk)

ayushmann khuranna vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES