മലയാളത്തിലെ രണ്ട് യുവനടന്മാരാണ് ആസിഫ് അലിയും നിവിൻ പോളിയും. ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങൾക്കാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇപ്പോൾ പിന്നെയും ഒരുമിക്കുകയാണ്. അത് മറ്റൊരു കൂട്ട്കെട്ടിന്റെ സിനിമ കൂടിയാണ്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ബ്ലോക്ക്‌ബസ്റ്ററുകൾക്ക് ശേഷം നിവിൻ പോളി എബ്രിഡ് ഷൈൻ കൂട്ടുകെട്ടും കൂടിയാണ് ഇതിൽ ഒരുമിക്കുന്നത്. നിവിനും ആസിഫും എട്ട് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷമാണ് മഹാവീര്യര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിയ്ക്കുന്നത്.
നിവിന്‍ പോളിയെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവിര്യര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സെറ്റിലെ രസകരമായ ചിത്രങ്ങൾ ഒക്കെ തന്നെയും എല്ലാവരും ഇൻസ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ വൈറൽ ആയി മാറിയത് ഇരുവരുടെയും സൗഹൃദം വിളിച്ച് പറയുന്ന ചിത്രമാണ്. സെറ്റിലെ തമാശ നിറഞ്ഞ ചിത്രങ്ങള്‍ക്കൊപ്പം നിവിനും ആസിഫും മറ്റ് അണിയറ പ്രവര്‍ത്തകരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയായ കാര്യം അറിയിച്ചത്.
നല്ല സുഹൃത്ത് ഒരിക്കലും തന്റെ സുഹൃത്തിനെ ഒറ്റയ്ക്ക് മണ്ടത്തരങ്ങള്‍ ചെയ്യാന്‍ അനുവദിയ്ക്കില്ല. എനിക്കൊപ്പം നിവിന്‍ പോളിയുണ്ടായിരുന്നു. നിവിനാണ് തന്റെ ക്രൈം പാര്‍ട്ണര്‍ എന്ന് പറഞ്ഞ് കൊണ്ടാണ് ആസിഫ് അലി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോയും കുറിപ്പും അജു വര്‍ഗ്ഗീസിന് സമര്‍പ്പിയ്ക്കുന്നു എന്നും ആസിഫ് പ്രത്യേകം എഴുതിയിട്ടുണ്ട്. സിനിമ മനോഹരമായ ഒരു അനുഭവമായിരുന്നു എന്ന് നിവിന്‍ പറയുന്നു. എബ്രിഡ് ഷൈനിന് ഒപ്പമുള്ള സിനിമ എപ്പോഴും സന്തോഷം തരുന്നതാണ്. കുറ്റകൃത്യങ്ങളില്‍ എന്റെ പങ്കാളിയാണ് ആസിഫ് അലി. രത്‌നമാണത്രെ ആസിഫ് എന്നും നിവിൻ കുറിക്കുന്നു. ഇത്രയും വർഷം ആയിട്ടും ഇവരുടെ സൗഹൃദത്തിന് ഒന്നും പറ്റീട്ടില്ല എന്നാണ് താരങ്ങൾ കാണിച്ച് തരുന്നത്.