Latest News

പൊലീസ് വേഷത്തില്‍ വീണ്ടും ആസിഫ് അലി; ജോഫിന്‍ ടി ചാക്കോ ചിത്രം രേഖാചിത്രത്തിന്റെ നിഗൂഡതകള്‍ ഒളിപ്പിച് വയ്ക്കുന്ന പോസ്റ്റര്‍ പുറത്ത്

Malayalilife
 പൊലീസ് വേഷത്തില്‍ വീണ്ടും ആസിഫ് അലി; ജോഫിന്‍ ടി ചാക്കോ ചിത്രം രേഖാചിത്രത്തിന്റെ നിഗൂഡതകള്‍ ഒളിപ്പിച് വയ്ക്കുന്ന പോസ്റ്റര്‍ പുറത്ത്

കിഷ്‌കിന്ധാ കാണ്ഡം' എന്ന വന്‍ വിജയത്തിന് ശേഷം ആസിഫ് അലിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമയാണ് 'രേഖാചിത്രം'. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു ക്രൈം ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഫിന്‍ ടി ചാക്കോയാണ്. 'ആന്‍ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി' എന്ന ടാഗ്ലൈനില്‍ പോലീസ് വേഷത്തില്‍ ടേബിളിന് മുകളില്‍ കാല്‍ കയറ്റിവച്ചിരിക്കുന്ന ആസിഫിന്റെ കഥാപാത്രത്തെയാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്.

കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളിയാണ്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. അനശ്വര രാജനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നത്. 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.

രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, 'ആട്ടം' സിനിമയിലൂടെ കൈയ്യടി നേടിയ സെറിന്‍ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം അപ്പു പ്രഭാകര്‍, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ് ദിലീപ് സൂപ്പര്‍, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ് , സ്റ്റില്‍സ് ബിജിത് ധര്‍മ്മടം, ഡിസൈന്‍ യെല്ലോടൂത്ത്.

asif ali jofin t chacko poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES