Latest News

ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെല്‍സണ്‍ എന്ന സംവിധായകന്‍;ബിസ്റ്റിന്റെ തോല്‍വി നെല്‍സണില്‍ ഉണ്ടാക്കിയ മാറ്റം ഭയപ്പെടുത്തുന്നതാണ്'; മാനസിക പിരിമുറക്കവും സ്‌ട്രെസ്സും ഉള്‍പ്പെടെ ഏറ്റവും മോശം സമയത്ത് കൂടി തന്നെയാണ് അദ്ദേഹം പോകുന്നത്; അരുണ്‍ ഗോപിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

Malayalilife
 ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെല്‍സണ്‍ എന്ന സംവിധായകന്‍;ബിസ്റ്റിന്റെ തോല്‍വി നെല്‍സണില്‍ ഉണ്ടാക്കിയ മാറ്റം ഭയപ്പെടുത്തുന്നതാണ്'; മാനസിക പിരിമുറക്കവും സ്‌ട്രെസ്സും ഉള്‍പ്പെടെ ഏറ്റവും മോശം സമയത്ത് കൂടി തന്നെയാണ് അദ്ദേഹം പോകുന്നത്; അരുണ്‍ ഗോപിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

വിജയ് നായകനായ ബീസ്റ്റ് എന്ന ഒരൊറ്റ ചിത്രത്തിന്റെ പരാജയത്തിലൂടെ അളക്കപ്പെടേണ്ടതല്ല തമിഴ് സംവിധായകനായ നെല്‍സന്‍ എന്ന് സംവിധായകന്‍ അരുണ്‍ ഗോപി. രജനീകാന്ത് നായകനായ പുതിയ ചിത്രം ജയിലറിന്റെ അനുഭവം പങ്കുവെച്ചുള്ള കുറിപ്പ് പങ്കുവെച്ചാണ് അരുണ്‍ ഗോപി നെല്‍സനെ ചേര്‍ത്തുപിടിച്ചത്. 

ജയിലര്‍' സിനിമക്ക് വേണ്ടി ഉറക്കം പോലും ഒഴിവാക്കി ജോലി ചെയ്യുകയാണെന്നും ചിത്രത്തിന് വേണ്ടിയുള്ള കഠിനാധ്വാനം കണ്ട് രജനിപോലും നെല്‍സന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചതായും നവീന്‍ എന്നൊരാള്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പാണ് അരുണ്‍ ഗോപി പങ്കുവെച്ചത്.
അരുണ്‍ ഗോപിയുടെ കുറിപ്പ്:

ആദ്യ ചിത്രം കയ്യെത്തും ദൂരത്ത് നടക്കാതെ പോയ സംവിധായകനാണ്. പിന്നെയും ഒരുപാട് പരിശ്രമിച്ച് തിരികെ കയറി വന്ന് ആദ്യ ചിത്രം വിജയമാക്കിയ മനസിന്റെ ഉടമയാണ്. 2018 ലെ അന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ 'Most Promising Directors' ലിസ്റ്റില്‍ ഉണ്ടായിരുന്ന മനുഷ്യനാണ്. ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെല്‍സണ്‍ എന്ന സംവിധായകന്‍ എന്ന് തന്നെയാണ് വിശ്വാസം.. ഞാനുള്‍പ്പെടെ പലരും ബീസ്റ്റ് കണ്ടു നെല്‍സനെ വിമര്‍ശിച്ചു എങ്കിലും അതിനര്‍ഥം അദ്ദേഹം ഒരു മോശം സംവിധായകന്‍ ആണെന്നല്ല..

പരാജയങ്ങളില്‍ നിന്ന് തിരികെ വരുന്നവരോട് എന്നും പ്രിയമാണ്.. ഫഹദില്‍ തുടങ്ങി മുഹമ്മദ് സിറാജില്‍ വരെ എത്തി നില്‍ക്കുന്ന പ്രിയം.. ആ കൂട്ടത്തിലെ ഒടുവിലെ വ്യക്തി നെല്‍സന്‍ ആകണമെന്ന് ഇപ്പോള്‍ ആശിക്കുന്നു.. ബീസ്റ്റ് എന്ന ചിത്രം മോശമാണെന്നതില്‍ തര്‍ക്കം ഇല്ലാതെ ഇരിക്കുമ്പോഴും ആ തോല്‍വി എത്രയധികം അദ്ദേഹത്തെ ബാധിച്ചു എന്നത് ചിലപ്പോള്‍ നമ്മുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും മീതെയാകും.. മാനസിക പിരിമുറക്കവും സ്‌ട്രെസ്സും ഉള്‍പ്പെടെ ഏറ്റവും മോശം സമയത്ത് കൂടി തന്നെയാണ് അദ്ദേഹം പോകുന്നത്.. ആഗ്രഹിക്കുന്നു.. അതെല്ലാം മറികടന്നു അദ്ദേഹം തിരിച്ച് വരാന്‍..

പൊതുവെ അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും വളരെ പ്ലെസന്റ് ആയി കണ്ടിരുന്ന ഒരു മനുഷ്യന് ഒരു വര്‍ഷം കൊണ്ടുണ്ടായ മാറ്റം തീര്‍ത്തും ഭയപ്പെടുത്തുന്നതാണ്. അദ്ദേഹം ചെയ്ത സിനിമകളെയും എഴുത്തിനെയും നിങ്ങള്‍ക്ക് വിമര്‍ശിക്കാം.. എന്നാല്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ എന്ന മനുഷ്യനെ വെറുക്കാന്‍ പലര്‍ക്കും കാരണങ്ങള്‍ കാണുമെന്നു തോന്നുന്നില്ല.

തലൈവര്‍ സിനിമകളില്‍ നായകന്‍ ഒന്ന് പിന്നില്‍ പോകുമ്പോള്‍ സംവിധായകന്‍ പതിയെ ബില്‍ഡ് ചെയ്യുന്ന ഒരു ബാക്ക്ഗ്രൗണ്ട് സെറ്റിങ് ഉണ്ട്.. The more harsh it becomes.. The more gossebumps the comeback offers.. നായകന്‍ പൂര്‍ണമായി ഇല്ലാതായി എന്ന് കരുതുന്നിടത്തു നിന്നുള്ള ഒരു ഗംഭീര തിരിച്ച് വരവൊക്കെ തിയറ്ററില്‍ നിന്ന് കാണുമ്പോള്‍ കിട്ടുന്ന ഒരു അഡ്രിനാലിന്‍ റഷ് ഉണ്ട്.. അതെ തിരിച്ച് വരവ് ജയിലറിലും ആഗ്രഹിക്കുന്നു.. രജനിയുടെ തിരിച്ച് വരവ്.. കൂടെ ആ മനുഷ്യന്റെയും..

നമ്മുടെ ചുറ്റുമുള്ള മനുഷ്യരിലും പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചിലതുണ്ട്.. പെട്ടെന്ന് ഇല്ലാതാകുന്ന ചില ചിരികള്‍... ചില ഒറ്റപ്പെടലുകള്‍.. ചില മാറി നില്‍ക്കലുകള്‍.. ചേര്‍ത്തു പിടിക്കുക അവരെ.. കാരണം..മാനസിക ആരോഗ്യം അത്രമേല്‍ പ്രധാനമാണ്.

arungopy fb post about nelson

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES