Latest News

ഭാര്യ നികിതയ്‌ക്കൊപ്പം കിടിലന്‍ ഡാന്‍സ് നമ്പരുമായി അര്‍ജുന്‍ അശോകന്‍; ഭാര്യാ സഹോദരന്റെ വിവാഹദിനത്തിലെ ആഘോഷ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
 ഭാര്യ നികിതയ്‌ക്കൊപ്പം കിടിലന്‍ ഡാന്‍സ് നമ്പരുമായി അര്‍ജുന്‍ അശോകന്‍; ഭാര്യാ സഹോദരന്റെ വിവാഹദിനത്തിലെ ആഘോഷ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ലയാളികള്‍ക്ക് പ്രിയങ്കരനായ യുവതാരങ്ങളില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. പറവ, സൂപ്പര്‍ ശരണ്യ, ജാന്‍.എ.മന്‍, മെമ്പര്‍ രമേശന്‍, തട്ടാശ്ശേരി കൂട്ടം, ജൂണ്‍, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം യുവ നായകനിരയില്‍ തിളങ്ങുകയാണ്. ഇപ്പോഴിതാ അര്‍ജുന്‍ അശോകന്റെ ഡാന്‍സ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 

വിവാഹ വേദിയില്‍ നൃത്തം ചെയ്യുന്ന താരത്തിന്റെയും ഭാര്യ നിഖിതയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിഖിതയുടെ സഹോദരന്‍ നിഖിലിന്റെ വിവാഹത്തിന്റെ സംഗീത് നൈറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം 2018ലായിരുന്നു. ഇരുവര്‍ക്കും അന്‍വിയെന്ന മകളുമുണ്ട്.

'പ്രണയ വിലാസം' ആണ് അര്‍ജുന്റേതായി ഇനി റിലീസ് ചെയ്യാനുളള ചിത്രം. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനശ്വര രാജന്‍ ആണ് നായിക. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. മമിത ബൈജു, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷാന്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന്‍ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളളിയന്‍ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒ എ എസ് ദിനേശ്.

എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു അര്‍ജ്ജുന്‍ അശോകന്‍ നികിത ഗണേശനെ വിവാഹം ചെയ്തത്. എറണാകുളം സ്വദേശിനിയാണ് നികിത. ഇവരുടെ വിവാഹം വളരെ ആഡംബര പൂര്‍വ്വമായാണ് നടന്നത്. താരങ്ങളെല്ലാം ഒഴുകിയെത്തിയ വിവാഹം നടന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. 

 

arjun ashokan with wife nikhita dance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES