ദുല്‍ഖര്‍ സല്മാന് നായകനായ എബിസിഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അപര്‍ണ ഗോപിനാഥ് . സിനിമയ്ക്ക് പുറമെ നാടകങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് അപര്‍ണ. കണ്ടംപററി ഡാന്‍സറുമായ അപര്‍ണ ഇതുവരെ പതിമൂന്നോളം മലയാള സിനിമകളിലാണ് അഭിനയിച്ചത്. അപര്‍ണ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പ്രേക്ഷകരില്‍ ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ബുദ്ധിമുട്ടേറിയ എന്തോ സാഹചര്യങ്ങളിലൂടെയാണ് അപര്‍ണ കടന്നുപോവുന്ന രീതിയിലുള്ള സൂചനകള്‍ നല്‍കിയിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച പോസ്റ്റിലെ അടിക്കുറിപ്പുകളാണ് ഇതിന് കാരണമായത്. ''തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാര്‍ഥന കൊണ്ടും തിരിച്ചുവന്നു' എന്ന് പറഞ്ഞാണ് ആദ്യത്തെ പോസ്റ്റ്. ''പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി'' എന്ന് മറ്റൊരു ഫോട്ടോയ്ക്കൊപ്പം കുറിച്ചു. ഇതൊക്കെ കണ്ട ആരാധകര്‍ അപര്‍ണ ഏതോ അപകടകരമായ സാഹചര്യത്തില്‍ നിന്നോ അസുഖത്തില്‍ നിന്നോ തിരിച്ചുവന്നെന്നായിരുന്നു മനസിലാക്കിയത്.
ഇപ്പോഴിതാ താന്‍ സുഖമായി ഇരിക്കുന്നുവെന്നും എല്ലാം ഓകെ ആണെന്നും ആരാധകരെ അറിയിക്കുകയാണ് അപര്‍ണ. ഞാന്‍ സുഖമായും സന്തോഷത്തോടെയും ഇരിക്കുന്നു. അങ്ങനെയല്ല എന്നു ചിന്തിച്ച് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി. ഇവിടെ എല്ലാം ഓകെ ആണ് അപര്‍ണ കുറിച്ചു.
ചില യുദ്ധങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നുന്നു. ചിലത് അങ്ങനെയല്ല എന്ന ഹാഷ് ടാഗിനൊപ്പമാണ് അപര്‍ണ ചിത്രങ്ങള്‍ പങ്കുവച്ചത്.