സോഷ്യൽ മീഡിയയിൽ പെണ്ണിടങ്ങൾ രൂപപ്പെട്ടു വരുന്നതേയുള്ളു. 'സദാചാര ആങ്ങളമാരു'ടെ ശല്യം രൂക്ഷമാണെങ്കിലും അതിനെല്ലാം കുറിക്കു കൊള്ളുന്ന മറുപടി നൽകാൻ ഇന്ന് ചില പെൺകുട്ടികൾ എങ്കിലും തയ്യാറായി വരുന്നുണ്ട്. തങ്ങളുടെ ഇഷ്ടവും ലക്ഷ്യവും സ്വപ്‌നവും വികാരവുമെല്ലാം ധൈര്യപൂർവം ഇന്ന് കുറച്ചു വനിതകളെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. മുടിയുടെ തുമ്പു മുതൽ അടി വസ്ത്രത്തിന്റെ വള്ളിവരെ സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ വിമർശിക്കാൻ ഞരമ്പ് രോഗികൾ ഉപയോഗിക്കുന്നു. അത്തരം ആക്രമണങ്ങളിൽ കൂടുതലും ഇരയാകേണ്ടി വന്നിട്ടുള്ളത് സെലിബ്രിറ്റികളുമാണ്. അത്തരത്തിൽ നടി അനുമോളുടെ അടിവസ്ത്രത്തെക്കുറിച്ചു ചോദിച്ചവന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത്.
അനുമോളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ താരത്തിനെ അപമാനിക്കുന്ന തരത്തിൽ ഒരു കമന്റ് വന്നിരുന്നു. എന്നാൽ കമന്റ് ഇട്ടയാൾ നാണം കെടുന്ന രീതിയിൽ ഒരു മറുപടിയാണ് അനു നൽകിയത് .തന്റെ വ്ളോഗിങ് പരിപാടിയായ അനു യാത്രയുടെ ഷൂട്ടിങ്ങിനിടെ ചിതറാൽ റോക്ക് ജൈന ക്ഷേത്രത്തിൽ എത്തിയപ്പോൾ എടുത്ത ഒരു ഫോട്ടോ ആണ് അനു പോസ്റ്റ് ചെയ്തത് . അനു കിടക്കുന്ന ഫോട്ടോ ആയിരുന്നു അത്. അതിനു താഴെയാണ് അനുവിനെ അപമാനിക്കുന്ന തരത്തിൽ ചൊറിച്ചിലുമായി ഒരു കമെന്റ് എത്തിയത്
ജെറി തോമസ് എന്ന ആളാണ് 'ജെട്ടി ഇടാറില്ല എന്നു നാട്ടുകാരെ കാണിക്കാൻ എടുത്ത ഫോട്ടോ ആണോ !തനിക്ക് ഒക്കെ ഒരു ജെട്ടി എങ്കിലും ഇട്ടു കൂടെ' എന്ന് കമന്റ് ചെയ്തത്. അതിന് അനു പറഞ്ഞ മറുപടി കമെന്റ് ഇങ്ങനെ ''കാണിച്ചിട്ട് ഇടാറില്ല ,ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചിട്ട് ആണോ ഇടാറു ..? ' എന്നായിരുന്നു . കമന്റ് ഇട്ടയാൾ പ്ലിങ് പോയി എന്നാണ് അനുവിന്റെ മറുപടി കണ്ടു സോഷ്യൽ മീഡിയ പറയുന്നത് .

വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് അനുമോൾ. വെടിവഴിപാട്, ഞാൻ, ഗോഡ് ഫോർ സെയിൽ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ഒരുപിടി സിനിമകളിലൂടെ അനു മലയാളികൾക്ക് സുപരിചിതയാണ്.
പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ കോൺവെന്റ് സ്‌കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ ബിടെക് എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.
ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ, എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം ''ആക്ടിങ് ജീനിയസ്'' എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.
അമീബയിൽ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്. കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്‌നത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.
ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കാൻ അറിയുന്ന അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത 'റോക്സ്റ്റാർ' എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 130 സാ/വൃ വേഗത്തിൽ 500 സി സി ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബുള്ളറ്റും, ജീപ്പും, കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്.