ചരിത്രത്തിലാദ്യമായി സിനിമ മേഖലയില്‍ എ ഐ ബേസ്ഡ് ഫോട്ടോ ഡിസ്ട്രിബൂഷന്‍ ഉപയോഗിച്ച് അനൂപ് ചാക്കോ . ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയില്‍ തന്നെ ഇത്തരത്തില്‍ ഒരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് . പ്രശസ്ത എഴുത്തുകാരനും സംവിധായകനും ആയ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റെന്റ് ആയി തന്റെ കരിയര്‍ ആരംഭിച്ച് , ചാര്‍ലി ,ബാംഗ്ലൂര്‍ ഡേയ്‌സ് , 1983 ,ABCD ,നായാട്ട് ,അദൃശ്യ ജാലകങ്ങള്‍ ,കളിമണ്ണ് ,യമണ്ടന്‍ പ്രേമ കഥ , തുടങ്ങിയ പാതിനജില്‍ പരം ചിത്രങ്ങളും, ഏറ്റവും പുതുതായി വരാനിരിക്കുന്ന ചിത്രങ്ങളായ ആന്റണി , ആടുജീവിതം എന്നിങ്ങനെ നീളുന്നു അനുപിന്റെ കൈയൊപ്പുകള്‍ .
കൂടാതെ കൊമേര്‍ഷ്യല്‍ ,അഡ്വെര്‍ടൈസിങ്ങ് , വെഡിങ്ങ് ഫോട്ടോഗ്രാഫി , സെലിബ്രിറ്റി ഫോട്ടോഗ്രാഫി , സെലിബ്രിറ്റി വെഡിങ്ങ് ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിലും അനൂപിന്റെ സാന്നിധ്യം ഉണ്ട് .ഓരോ ഫോട്ടോഗ്രാഫ്കളും ഏതൊരു മനുഷനും ഏറെ പ്രിയപ്പെട്ടതാണ് .എങ്ങനെ സ്വന്തം അനുഭവത്തില്‍ നിന്നുമുള്ള തിരിച്ചറിവും തോന്നലുമാണ് ഈ നൂതന ആശയത്തിലേക്ക് അനൂപിനെ നയിച്ചത് .
ഫോട്ടോഗ്രാഫേഴ്‌സ് അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയായിരുന്നു ഫോട്ടോസ് ഡിസ്ട്രിബൂഷന്‍. ഓരോ സിനിമ കഴിയുമ്പോഴും ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അവരവരുടെ ചിത്രങ്ങള്‍ കൈമാറുക എന്നത് ഏറെ ശ്രമകരമായ ഒരു കടമ്പയായിരുന്നു. ഷൂട്ടിങ് വേളയില്‍ തന്നെ അവരവരുടെ ഫെയ്സ് രെജിസ്‌ട്രേഷന്‍ ഫോണ്‍ നമ്പര്‍ ഇമെയില്‍ ഐഡി എന്നിവ ഉപയോഗിച്ച് നടത്താന്‍ കഴിയുന്ന തരത്തിലാണ് അനൂപ് ഈ സംവിധാനമൊരുക്കിയിരിക്കുന്നത് . മാത്രവുമല്ല എത്ര ഫോട്ടോസുകള്‍ വേണമെങ്കിലും Q R കോഡിന്റെയോ ലിങ്കിന്റെയോ സഹായത്തോടുകൂടി ഫ്രീ രജിസ്‌ട്രേഷനില്‍ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കുന്നു. സുരക്ഷിതവും, സ്വകാര്യത ഉറപ്പ് വരുത്തുന്നതുമായ ഈ സാങ്കേതിക വിദ്യ ഫോട്ടഗ്രാഫേഴ്‌സിനും, കസ്റ്റമേഴ്‌സിനും ഒരു പോലെ ഉപകാരപ്രദമാകുന്ന രീതിയില്‍ ആണ് ഡിസ്ട്രിബൂഷന് തയാറെടുക്കുന്നത്.