പ്രശസ്ത ചലച്ചിത്ര അഭിനേതാവാണ് അനു മോഹന്‍. സീരിയല്‍-ചലച്ചിത്രതാരം ശോഭാ മോഹന്റെ മകനാണ്. ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തീവ്രം, സെവന്‍ത് ഡേ, അങ്കരാജ്യത്തെ ജിമ്മന്‍മാര്‍, ഉണ്ട തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ വിനുമോഹന്‍ സഹോദരനാണ്. 2005 മുതൽ സിനിമാലോകത്ത് സജീവമായിട്ടുള്ളയാളാണ് അനു മോഹൻ. കണ്ണേ മടങ്ങുകയായിരുന്നു ആദ്യ ചിത്രം.
സോഷ്യൽ മീഡിയയിലൊക്കെ നല്ല സജ്ജീവമാണ് താരവും കുടുംബവും.ഭാര്യയും മകനുമായുള്ള ചിത്രങ്ങൾ ഒക്കെ തന്നെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം തന്‍റെ ഭാര്യ മഹേശ്വരിയുടേയും മകൻ ജേഡന്‍റേയും ഒരു ചിത്രം അനു പങ്കുവെച്ചിരിക്കുകയാണ്. എന്‍റെ സ്വന്തം മൊട്ടകള്‍ എന്ന് കുറിച്ചുകൊണ്ട് തല മൊട്ട അടിച്ച് നിൽക്കുന്ന ഭാര്യയേടേയും മകന്‍റേയും ചിത്രമാണ് അനു പങ്കുവെച്ചിരിക്കുന്നത്. ബട്ട് വൈ എന്ന് ചോദിച്ചുകൊണ്ട് ചിത്രത്തിന് താഴെ ചിലരെത്തിയിട്ടുമുണ്ട്. നിരവധിപേരാണ് ഇതിന്റെ താഴെ കമ്മെന്റുമായി വന്നത്.
കൊട്ടാരക്കര ശ്രീധരൻ നായർ, സായ് കുമാർ, ശോഭ മോഹൻ, വിനു മോഹൻ, വിദ്യ മോഹൻ എന്നിങ്ങനെയുള്ളവരുള്ള താരകുടുംബത്തിൽ നിന്നാണ് അനുവും സിനിമയിലേക്ക് എത്തിയത്. അടുത്തിടെ അയ്യപ്പനും കോശിയും സിനിമയിലെ സിപിഒ സുജിത് എന്ന കഥാപാത്രം അനു അഭിനയിച്ച ശ്രദ്ധേയ വേഷമായിരുന്നു. 6 അവേഴ്സ്, ലളിതം സുന്ദരം എന്നിവയാണ് അനുവിന്‍റേതായി പുറത്തിറങ്ങാനായിരിക്കുന്ന സിനിമകള്‍.