ബോളിവുഡ് താരം അനന്യ പാണ്ഡെ മുംബൈയിലെ തന്റെ വീട് വാങ്ങിയത് രണ്ടാഴ്ച മുമ്പാണ്. ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇപ്പോളിതാതന്റെ വീടിന്റെ ഇന്റീരിയല്‍ ഒരുക്കിയത് ഷാറുഖ് ഖാന്റെ ഭാര്യയും പ്രശസ്ത ഇന്റീരിയല്‍ ഡിസൈനറുമായ ഗൗരി ഖാന്‍ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനന്യ.
ഗൗരി ഖാനൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. നവംബര്‍ 10 നായിരുന്നു ഗൃഹപ്രവേശന ചടങ്ങ്.പുതിയ അപ്പാര്‍ട്ട്‌മെന്റില്‍ ഇളം നിറത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് അതിമനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന ലിവിങ് റൂമില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇവ.
അനന്യയുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന വിധത്തിലാണ് ഗൗരി ഖാന്‍ ഇന്റീരിയറിന് രൂപകല്‍പന ചെയ്തിരിക്കുന്നത്. മോഡേണ്‍ ശൈലിയില്‍ എന്നാല്‍ പ്രൗഢിക്ക് ഒട്ടും കുറവ് വരുത്താതെയാണ് വീട് ഒരുക്കിയിരിക്കുന്നത്.