വേദനകള്‍ മറക്കാനും മാനസികമായി സുഖപ്പെടുത്താനും യാത്രയില്‍; വിസ്മയകരമായ നിമിഷങ്ങളും സംഗീതവുമായി മടങ്ങിവരും; കാശി യാത്രാ വിശേഷങ്ങള്‍ക്ക് പിന്നാലെ കുറിപ്പുമായി അമൃത സുരേഷ്; താരത്തിന്റെ കുറിപ്പ് ഗോപി സുന്ദറിന്റെ സ്വിറ്റ്‌സര്‍ലന്റ് യാത്രാ ചിത്രം പുറത്തുവന്നതിന് പിന്നാലെ

Malayalilife
 വേദനകള്‍ മറക്കാനും മാനസികമായി സുഖപ്പെടുത്താനും യാത്രയില്‍; വിസ്മയകരമായ നിമിഷങ്ങളും സംഗീതവുമായി  മടങ്ങിവരും; കാശി യാത്രാ വിശേഷങ്ങള്‍ക്ക് പിന്നാലെ കുറിപ്പുമായി അമൃത സുരേഷ്; താരത്തിന്റെ കുറിപ്പ് ഗോപി സുന്ദറിന്റെ സ്വിറ്റ്‌സര്‍ലന്റ് യാത്രാ ചിത്രം പുറത്തുവന്നതിന് പിന്നാലെ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. അമൃത സുരേഷിനും സഹോദരി അഭിരാമിയ്ക്കും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണുള്ളത്. ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ വളരെ വേഗം തന്നെ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു യാത്രയിലാണ് അമൃത. കാശിയിലൊക്കെ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീര്‍ത്ഥാടനത്തില്‍ ആണോ ആത്മീയ യാത്രയില്‍ ആണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അമൃത തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. 

സമൂഹ മാദ്ധ്യമങ്ങളില്‍ ന്നിന് ഇടവേളയെടുക്കുന്നുവെന്നാണ് താരം അറിയിച്ചത്. ലോകത്തെ മനസിലാക്കാനും ഉന്‍മേഷം വീണ്ടെടുക്കാനുള്ള യാത്രയിലാണ് താനെന്ന് അമൃത സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ജീവിതകം മനോഹരമായ നിമിഷങ്ങള്‍ നിറഞ്ഞ യാത്രയാണെന്നും അതിലെ ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്നും അമൃത പറയുന്നു. വിസ്മയകരമായ നിമിഷങ്ങളും സംഗീതവുമായി താന്‍ മടങ്ങിവരുമെന്നും അത് വരെ കാത്തിരിക്കണമെന്നും അമൃത അഭ്യര്‍ത്ഥിച്ചു. ഒരു പ്രഖ്യാപനത്തിന്റെ രൂപത്തിലാണ് അമൃതയുടെ കുറിപ്പ്.

താരം പങ്ക് വച്ച കുറിപ്പിങ്ങനെ: ഹലോ പ്രിയപ്പെട്ടവരേ! ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്, വേദനകള്‍ മറക്കാനും മാനസികമായി സുഖപ്പെടുത്താനും എന്റെ ആന്തരിക യാത്രയെ സ്വീകരിക്കാനുമുള്ള സമയമാണിത്. ലോകത്തെ അറിയാനും പ്രതിഫലിപ്പിക്കാനും വളരാനും അനുവദിച്ചുകൊണ്ട് എന്റെ യാത്രകള്‍ ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്.. ഓര്‍ക്കുക, ജീവിതം ശോഭയുള്ള നിമിഷങ്ങള്‍ നിറഞ്ഞ മനോഹരമായ ഒരു യാത്രയാണ് ഞാന്‍ ഓരോന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്നത്. വളരെ വേഗം നിങ്ങളോടൊപ്പമുണ്ടാകും, കൂടുതല്‍ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാന്‍ തയ്യാറാണ്. കാത്തിരിക്കുക. ശ്രദ്ധിക്കുക, അനുഗ്രഹീതരായി തുടരുക,' അമൃത കുറിച്ചു.

നടന്‍ ബാലയുമായുള്ള വേരര്‍പിരിയലിന് ശേഷം, ഒരുവര്‍ഷം മുന്‍പ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി അമൃതയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. അമൃതയുടെ പിറന്നാള്‍ ദിവസം ആശംസകളുമായി ഗോപി സുന്ദര്‍ എത്താതിരുന്നതും ആരാധകരുടെ സംശയത്തിന്റെ ആക്കം കൂട്ടി. 

ഇതിനിടെ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നുള്ള ചിത്രം ഗോപിസുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെയാണ് അമൃതയുടെ കുറിപ്പെന്നതും ശ്രദ്ധേയമാണ്. ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രത്തില്‍ യുവതിയുടെ മുഖം വ്യക്തമല്ലെങ്കിലും മയോണി എന്നറിയപ്പെടുന്ന പ്രി.യ നായരാണ് ഇതെന്നാണ് സൂചനകള്‍, ഇവരുടെ സമീപകാല ചിത്രങ്ങളില്‍ ഗോപിസുന്ദര്‍ പലപ്പോഴും ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. 

അമൃത തീര്‍ത്ഥ യാത്രയിലാണെന്നാണ് അടുത്തിടെ പങ്കുവച്ച പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഹൈദരാബാദിലെ ബാലാജി ക്ഷേത്രത്തില്‍ നിന്നും വാരണാസിയില്‍ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് അമൃത കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Read more topics: # അമൃത സുരേഷ്.
amrutha suresh NEW POST

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES