Latest News

താരസംഘടനയിലെ നിയമാവലിയില്‍ അടിമുടി മാറ്റം; സ്ത്രീപ്രാധിനിത്യം ഉറപ്പാക്കാന്‍ ബൈലോ തിരുത്താന്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടിവും; 30ന് ചേരുന്ന അമ്മ ജനറല്‍ ബോഡിയില്‍ അന്തിമതീരുമാനം 

Malayalilife
 താരസംഘടനയിലെ നിയമാവലിയില്‍ അടിമുടി മാറ്റം; സ്ത്രീപ്രാധിനിത്യം ഉറപ്പാക്കാന്‍ ബൈലോ തിരുത്താന്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടിവും; 30ന് ചേരുന്ന അമ്മ ജനറല്‍ ബോഡിയില്‍ അന്തിമതീരുമാനം 

താര സംഘടനയായ അമ്മ തങ്ങളുടെ നിയമാവലി പൊളിച്ചെഴുതുന്നു. നിയമാവലിയിലെ ഭേദഗതി അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യും.കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ഉണ്ടായ പൊട്ടിത്തെറികള്‍ക്ക് പിന്നാലെ എഎംഎംഎയെ സ്ത്രീ വിരുദ്ധ സംഘടനയെന്ന് മുദ്രകുത്തുന്ന സാഹചര്യമുണ്ടായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സംഘടനയുടെ നിയമാവലി പൂര്‍ണ്ണമായും പൊളിച്ചെഴുതുകയാണ്. നടന്‍ മോഹന്‍ലാല്‍ അധ്യക്ഷനും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയുമായ സമിതിയാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്.

സ്ത്രീ പ്രാതിനിധ്യം കൂട്ടുക എന്നത് പുതിയ ബൈലോവിലെ പ്രധാന അജണ്ഡയാക്കും. എക്സിക്യൂട്ടീവില്‍ നാല് വനിതാ അംഗങ്ങളെ ചേര്‍ക്കും. നിലവില്‍ രണ്ട് വനിതകള്‍ മാത്രമാണ് എക്സിക്യൂട്ടീവില്‍ ഉള്ളത്. ഭാരവാഹികളില്‍ ഒരാള്‍ സ്ത്രീ ആയിരിക്കണം എന്നും പുതിയ ബൈലോവില്‍ പറയുന്നു.

ഇതിന് പുറമെ സംഘടനയില്‍ ആഭ്യന്തര പ്രശ്ന പരിഹാര സെല്‍ രൂപീകരിക്കും. ഐസിസി വേണമെന്നത് വളരെ കാലത്തെ ആവശ്യമായിരുന്നു. ഇതിന് പുറമെ മലയാള സിനിമാ ലോകത്തെ ചെറിയ താരങ്ങളെ തൊട്ട് സംഘടനയുടെ ഭാഗമാക്കാന്‍ വേണ്ടി പ്രിലിമിനറി അംഗത്വ ഫീസ് 5000 ആക്കിയിട്ടുണ്ട്. ഇന്നാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ബൈലോവിലെ നിര്‍ദ്ദേശങ്ങള്‍ അയച്ചുകൊടുത്തത്.

Read more topics: # amma meeting some agenda
amma meeting some agenda

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES