Latest News

അസത്യമാണ് പ്രചരിക്കുന്നത്;ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല;ഊഹാപോഹങ്ങളെല്ലാം അങ്ങനെ അവശേഷിക്കും; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

Malayalilife
അസത്യമാണ് പ്രചരിക്കുന്നത്;ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല;ഊഹാപോഹങ്ങളെല്ലാം അങ്ങനെ അവശേഷിക്കും; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യറായ് ബച്ചന്റേയും അഭിഷേക് ബച്ചന്റേയും വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. കഴിഞ്ഞ ജൂലായ് മാസത്തില്‍ നടന്ന അംബാനി കുടുംബത്തിലെ വിവാഹത്തില്‍ ഇരുവരും വെവ്വേറെ വന്നതോടെ ഈ ഊഹാപോഹം ശക്തമാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം മകള്‍ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ പങ്കുവെച്ച ചിത്രങ്ങളില്‍ ദമ്പതികളെ ഒരുമിച്ച് കാണാതിരുന്നതും ആരാധകര്‍ ഇരുവരും പിരിഞ്ഞോയെന്നുള്ള ചോദ്യം ആവര്‍ത്തിച്ചു.

പക്ഷെ, അപ്പോഴൊന്നും ഇതില്‍ പ്രതികരിക്കാന്‍ കുടംബം തയ്യാറായിരുന്നില്ല. ഒടുവില്‍, അമിതാബ് ബച്ചന്‍ തന്നെ തന്റെ പേഴ്‌സണല്‍ ബ്ലോഗിലൂടെ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തുകൊണ്ടാണ് ബച്ചന്‍ വിശദീകരണം നല്‍കുന്നത്.

താന്‍ ഒരു കാലത്തും കുടുംബത്തെ കുറിച്ച് ഏറെ സംസാരിച്ചിട്ടില്ല. കാരണം, അത് എന്റെ സ്വകാര്യതയാണ്. അതുകൊണ്ട് തന്നെ അതിന്റെ രഹസ്യാത്മകത എനിക്ക് നിര്‍ബന്ധവുമാണ്. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും. അസത്യമാണ് പ്രചരിക്കുന്നത്.

ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല. ചോദ്യചിഹ്നമിട്ടു കൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. എന്ത് വേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷെ, ഇത് ചോദ്യചിഹ്നത്തോടൊപ്പമാവുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

അത് എങ്ങനെയാണ് ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ബച്ചന്‍ പറയുന്നത്. 

amitabh bachchan finally breaks silence

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക