Latest News

മൂന്നു മാസത്തെ ഇടവേളക്ക് ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായി നടി അമല പോള്‍; ഹോട്ട് ലുക്കില്‍ മലമുകളില്‍ ഫോട്ടോഷൂട്ടുമായി നടി

Malayalilife
 മൂന്നു മാസത്തെ ഇടവേളക്ക് ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായി നടി അമല പോള്‍; ഹോട്ട് ലുക്കില്‍ മലമുകളില്‍ ഫോട്ടോഷൂട്ടുമായി നടി

മൂന്നു മാസത്തെ ഇടവേളക്ക് ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ് നടി അമല പോള്‍. പതിവ് പോലെ ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്.ഒരു മലമുകളില്‍നിന്നുള്ളതാണ് ചിത്രങ്ങള്‍.

ഇടവേളക്ക് ശേഷമെത്തിയ നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. തിരിച്ചുവരവ് ഗംഭീരമാക്കിയെന്ന് ആരാധകര്‍. തലൈവി തിരിച്ചുവരുന്നു, ഏഞ്ചലിന്റെ തിരിച്ചുവരവ്, രാജകുമാരിയുടെ തിരിച്ചുവരവ് എന്നിങ്ങനെയാണ് കമന്റുകള്‍. എന്തിനാണ് ഇടവേള എടുത്തതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനോട് അമല പ്രതികരിച്ചിട്ടില്ല. 

പതിവുപോലെ യാത്രയിലാണ് താരമെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇംതിയാസ് കദീര്‍ ആണ് ചിത്രം പകര്‍ത്തിയത്. മലയാളത്തിന് മാത്രമല്ല തമിഴകത്തിനും ഏറെ പ്രിയങ്കരിയാണ് അമല പോള്‍. മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ച ക്രിസ്റ്റഫര്‍ ആണ് അമലയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ഇടവേളയ്ക്കുശേഷം ദി ടീച്ചര്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയതും കഴിഞ്ഞ വര്‍ഷമാണ്. അജയ് ദേവ്ഗണ്‍ ചിത്രം ഭോലയിലൂടെ ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ചു. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്‌ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ആണ് അമലയുടെ പുതിയ ചിത്രം. ഒക്ടോബര്‍ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

Read more topics: # അമല പോള്‍.
amalapaul new photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES