Latest News

ഇറക്കം കുറഞ്ഞ ഡ്രസിട്ടതിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേടി അമലാ പോള്‍; പാന്റ്‌സ് എവിടെയെന്ന് ആരാധകന്‍; കണ്ടുപടിച്ച് തരുമോന്ന് താരത്തിന്റെ രസികന്‍  മറുപടി

Malayalilife
ഇറക്കം കുറഞ്ഞ ഡ്രസിട്ടതിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേടി അമലാ പോള്‍; പാന്റ്‌സ് എവിടെയെന്ന് ആരാധകന്‍; കണ്ടുപടിച്ച് തരുമോന്ന് താരത്തിന്റെ രസികന്‍  മറുപടി

വിവാദങ്ങളുടെ സ്ഥിരം തോഴിയായ അമല പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലാണ് വിമര്‍ശനം നേരിടാറുള്ളത്. കഴിഞ്ഞദിവസും നടിക്ക് ഇത്തരമൊരു വിമര്‍ശനം ആരാധകരില്‍ നിന്നുണ്ടായെങ്കിലും നടി ഉരളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്കിയിരിക്കുകയാണ്. വള്ളം തുഴയുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് അമലയ്‌ക്കെതിരെ കമന്റ് പ്രളയം സൃഷ്ടിച്ചത്.

ഇറക്കം കുറഞ്ഞ ഷോര്‍ട്സ് ധരിച്ച് വള്ളത്തില്‍ ഇരിക്കുന്ന ചിത്രമാണ് അമല പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെയെത്തി ആരാധകന്റെ കമന്റ്. താരത്തിന്റെ പാന്റ്സ് എവിടെയെന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. അത് ജോഗിംഗിന് പോയി കണ്ടുപിടിച്ച് തരുമോ എന്നായിരുന്നു താരത്തിന്റെ മറുപടി.

അമലയുടെ കമന്റ് ലൈക്ക് ചെയ്ത് നിരവധി പേരെത്തിയിട്ടുണ്ട്. ആദ്യം പരിഹസിച്ച് കമന്റിട്ടെങ്കിലും അമലയുടെ മറുപടിക്ക് പിന്നാലെ താരത്തെ പുകഴ്ത്തി അതേയാള്‍ രംഗത്തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്‍ കമന്റിട്ടു.

amal poul dressing social media comments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES