ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അമ്മ സംഘടനയ്ക്കെതിരെയും മലയാള സിനിമക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ താരസംഘടനയായ അമ്മയ്ക്കെതിരെ ആരോപണവുമായി നടി മല്ലികാ സുകുമാരന്‍ എത്തിയിരിക്കുയാണ്. എല്ലാം മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ സംഘടനയില്‍ സ്ഥാനമുള്ളൂവെന്ന് നടി തുറന്നടിച്ചു. നടിയുടെ വാക്കുകള്‍, അവര്‍ 'കൈനീട്ടം' എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ പക്ഷഭേദം കാണിക്കുന്നുണ്ട്.
സംഘടനയില്‍ കുറേയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹന്‍ലാലിനും അറിയാം. അമ്മയ്ക്കുള്ളില്‍ പലരും അവരവരുടെ ഇഷ്ടങ്ങള്‍ നടത്താന്‍ നോക്കിയിട്ടുണ്ട്. കൈനീട്ടം എന്ന പേരിലുള്ള സഹായത്തില്‍ നിന്ന് അര്‍ഹതപ്പെട്ട പലരെയും മാറ്റിനിര്‍ത്തുകയാണ്. പക്ഷെ മാസത്തില്‍ 15 ദിവസവും വിദേശത്ത് പോകുന്നവര്‍ക്ക് ഈ സഹായം ഉണ്ടെന്നും അവര്‍ ആരോപിച്ചു.
നടിക്കുനേരെ അതിക്രമം നടന്നിട്ടുള്ളത് സത്യമായ കാര്യമാണ്. അതിന്റെ പേരിലാണ് ഈ ചര്‍ച്ചകളൊക്കെ തുടങ്ങിയത്. ഇപ്പോള്‍ ഏഴുവര്‍ഷം പിന്നിട്ടു. അക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം എന്തായി എന്ന് പറയണം. എന്നിട്ടുവേണം ഇന്നലെ സംഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍. ഇപ്പോള്‍ ചാനലുകളില്‍ മൈക്ക് കിട്ടുമ്പോള്‍ എന്തൊക്കെയോ പറയുന്നുണ്ട്.
അഭിനയിക്കാന്‍ അവസരം കിട്ടാന്‍ ഹോട്ടല്‍ മുറികളില്‍ അഞ്ചും ആറും തവണയൊക്കെ പോകുന്നത്. മോശം പെരുമാറ്റമുണ്ടായാല്‍ ആദ്യം തന്നെ അത് വിലക്കണം. അതേസമയം, കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടത് പോലെയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.