ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അടുത്തിടെയാണ് ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് ഒരു മകള്‍ പിറന്നത്. ഇപ്പോളിതാ മകള്‍ ജനിച്ച ശേഷം ഇരുവരും പൊതുവേദിയിലേക്ക് എത്തിയിരിക്കുകയാണ്. ഞായറാഴ്ച നടന്ന ഫുട്ബോള്‍ മാച്ച് കാണാന്‍ എത്തിയ ആലിയയുടെയും രണ്‍ബീറിന്റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്്.
മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസേറ്റഴ്സുമായി കളി കാണാന്‍ എത്തിയതായിരുന്നു താരദമ്പതികള്‍. ഗ്യാലറിയില്‍ ഇരുന്നകളി കാണുന്ന ഇരുവരും തങ്ങളുടെ ടീമിനെ പ്രോത്ഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കളിയില്‍ വിജയിയായ ടീമിനെ അഭിനന്ദിക്കാനായി ഇരുവരും ഗ്രൗണ്ടിലേക്ക് ഇറങ്ങി വരുകയും ചെയ്യുന്നുണ്ട്. മുംബൈ സിറ്റി എഫ്സിയുടെ ജഴ്സിയാണ് ഇരുവരും ധരിച്ചിരുന്നത്.
ശനിയാഴ്ച മുംബൈയില്‍ പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ഒരു പ്രത്യേക മീറ്റ് ആന്‍ഡ് ഗ്രീറ്റ് സെഷനും ആലിയയും രണ്‍ബീറും സംഘടിപ്പിച്ചിരുന്നു. ഒരു നിശ്ചിത പ്രായമാകുന്നത് വരെ മകള്‍ റാഹയുടെ ഫോട്ടോ എടുക്കരുതെന്ന് മീറ്റിനിടെ താരദമ്പതികള്‍ ഫോട്ടോഗ്രാഫേഴ്‌സിനോട് അഭ്യര്‍ത്ഥിച്ചു. 2022 നവംബര്‍ ആറിനാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. റാഹ എന്നാണ് മകള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.