Latest News

അജു വര്‍ഗീസ് വീണ്ടും നായകവേഷത്തില്‍; പത്രമുതലാളിയായി നടനെത്തുന്ന'പടക്കുതിര' ഒരുങ്ങുന്നു

Malayalilife
 അജു വര്‍ഗീസ് വീണ്ടും നായകവേഷത്തില്‍; പത്രമുതലാളിയായി നടനെത്തുന്ന'പടക്കുതിര' ഒരുങ്ങുന്നു

ജു വര്‍ഗീസ് വീണ്ടും നായകവേഷത്തിലെത്തുന്ന ചിത്രം 'പടക്കുതിര' ഒരുങ്ങുന്നു. നവാഗതനായ സലോണ്‍ സൈമണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദകുമാര്‍ എന്ന പത്രമുതലാളിയായാണ് അജു വര്‍ഗീസ് ചിത്രത്തിലെത്തുന്നത്.

തൊണ്ണൂറുകളില്‍ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാര്‍ തന്റെ ചെയ്തികളിലൂടെ അച്ഛന്‍ ഉണ്ടാക്കിയ പേര് നശിപ്പിച്ചിരുന്നു. പിന്നീട് സ്ഥാപനത്തിലേക്ക് പുതുതായി രവിശങ്കര്‍ എന്ന റിപ്പോര്‍ട്ടര്‍ എത്തുന്നും തുടര്‍സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ദീപു എസ് നായരും സന്ദീപ് സദാനന്ദനുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. മാബിന്‍സ് പ്രൊഡക്ഷന്‍സ്, ഫീല്‍ ഫ്ലൈയിംഗ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഫ്രണ്ട്സ് ടാക്കീസ് എന്നീ ബാനറുകളില്‍ ബിനി ശ്രീജിത്ത്, സായ് ശരവണന്‍, മഞ്ജു ശിവാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സിജാ റോസ്, ദിലീപ് മേനോന്‍, നന്ദു, അഖില്‍ കവലയൂര്‍, ജോമോന്‍ ജ്യോതിര്‍, ഷമീര്‍, കോട്ടയം രമേശ്, അരുണ്‍ പുനലൂര്‍, സ്മിനു സിജോ, ഷെറിന്‍ സിദ്ധിഖ്, വിനീത് തട്ടില്‍, പിപി കുഞ്ഞികൃഷ്ണന്‍, ദേവനന്ദ, കാര്‍ത്തിക് ശങ്കര്‍, തമിഴ് നടന്‍ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധര്‍, അരുണ്‍ കുമാര്‍, വിഷ്ണു, അരുണ്‍ മലയില്‍, ക്ലെയര്‍ ജോണ്‍, ബിബിന്‍, വിനോദ് തുടങ്ങി വലിയ താരനിര ചിത്രത്തില്‍ എത്തുന്നുണ്ട്. ഇരിങ്ങാലക്കുട, തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

ഛായാഗ്രഹണം: ജിജു സണ്ണി, സംഗീതം: ധനുഷ് ഹരികുമാര്‍, വിമല്‍ജിത്ത് വിജയന്‍, എഡിറ്റര്‍: ഗ്രേസണ്‍ എസിഎ, കല: സുനില്‍ കുമാരന്‍, ആക്ഷന്‍: ഫോണിക്സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: ഡോ.അജിത്ത് ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോഷ് കെ കൈമള്‍, കോസ്റ്റ്യും: മെര്‍ലിന്‍ എലിസബത്ത്, മേക്കപ്പ്: രതീഷ് വിജന്‍, പിആര്‍ഒ: എഎസ് ദിനേശ്, അക്ഷയ് പ്രകാശ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ്

aju varghese new movie padakuthira

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES