18 ാം ദിനം നൂറ് കോടി ക്ലബില്‍ ഇടം നേടി ടോവിനോ ചിത്രം; ആഗോള ബോക്‌സ് ഓഫീസില്‍  ചിത്രം നൂറ് കോടി ക്ലബിലെത്തിയ സന്തോഷവാര്‍ത്ത അറിയിച്ച്  ടൊവിനോ 

Malayalilife
 18 ാം ദിനം നൂറ് കോടി ക്ലബില്‍ ഇടം നേടി ടോവിനോ ചിത്രം; ആഗോള ബോക്‌സ് ഓഫീസില്‍  ചിത്രം നൂറ് കോടി ക്ലബിലെത്തിയ സന്തോഷവാര്‍ത്ത അറിയിച്ച്  ടൊവിനോ 

ബോക്‌സോഫീസില്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എ.ആര്‍.എം. ആഗോള തലത്തില്‍ ചിത്രം 100 കോടി കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോയാണ് അറിയിച്ചത്. 

ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. 30 കോടി ബജറ്റില്‍ ബിഗ് കാന്‍വാസിലെത്തിയ ചിത്രം ടൊവിനോയുടെ കരിയറിലെ ഏറ്റവും പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ കരിയറിലെ 50-ാം ചിത്രവുമാണ്. ഇപ്പോഴിതാ തിയറ്ററുകളില്‍ 18 ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ നേട്ടമാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 30 കോടി ബജറ്റിലെത്തിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ചിത്രമായി മാറിയിരിക്കുകയാണ് എആര്‍എം. അതേസമയം ടൊവിനോ തോമസിന്റെ രണ്ടാമത്തെ 100 കോടി നേട്ടവുമാണ് ഇത്. ടൊവിനോ നായകനായ 2018 എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. 175 കോടിക്ക് മുകളില്‍ നേടിയ ചിത്രമാണ് അത്.

അതേസമയം ജിതിന്‍ ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന എആര്‍എമ്മില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

ajayant randam moshanam 100 crore club

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക