എത്ര പ്രായം കൂടിയാലും നടി ഐശ്വര്യ റായിക്ക് സൗന്ദര്യം വര്‍ദ്ധിച്ച് വരുന്നതായാണ് ആരാധകര്‍ പറന്നത്. താരത്തെ ഇഷ്ടപ്പെടുന്നവരോടൊപ്പം തന്നെ വിരോധം വെച്ചുപുലര്‍ത്തുന്നവരും കഥകള്‍ മെനയുന്നവരും കുറവല്ല. ചിലപ്പോഴൊക്കെ ചില വിമര്‍ശനങ്ങള്‍ താരങ്ങള്‍ മറക്കില്ല. ഇത്തരം ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ റായ്.റാപിഡ് ഫയര്‍ റൗണ്ടില്‍ തന്നെക്കുറിച്ച് കേട്ട ഏറ്റവും മോശം കമന്റ് കാപട്യക്കാരി, പ്ലാസ്റ്റിക് (fake and plastic) എന്നാണെന്നാണ് ഐശ്വര്യ തുറന്നു പറഞ്ഞത്.
ആഷിന്റെ വാക്കുകള്‍ക്ക് പിന്നാലെ കാരണം തേടിപ്പോയ ആരാധകര്‍ ഞെട്ടി. മറ്റൊരു ഞെട്ടിക്കുന്ന വിവരത്തിലാണ് അവരെത്തിയത്. കോഫി വിത്ത് കരണ്‍ എന്ന ഷോയുടെ 4-ാം സീസണില്‍ അതിഥിയായെത്തിയ ഇമ്രാന്‍ ഹാഷ്മി ഐശ്വര്യയെക്കുറിച്ചു സംസാരിക്കുകയും പ്ലാസ്റ്റിക് എന്ന് വിളിച്ചിരുന്നു.
അങ്ങനെ വിളിച്ചത് ഒരു നേരമ്പോക്കിനു വേണ്ടിയാണെന്നും പരിപാടിയില്‍ രസകരമായ ഉത്തരം നല്‍കുന്നവര്‍ക്കു വേണ്ടിയുള്ള സമ്മാനം കരസ്ഥമാക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞുകൊണ്ട് പിന്നീട് ഇമ്രാന്‍ ഹാഷ്മി താരത്തോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ പുതിയ അഭിമുഖം പുറത്തു വന്നതോടെ ഇമ്രാനു നേരെയുള്ള ഐശ്വര്യയുടെ ഒളിയമ്പാണോ ഈ ഉത്തരങ്ങള്‍ എന്നാണ് ആരാധകര്‍ കരുതുന്നത്.