ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രമുഖ ട്രോള് ആണ് നിഖില വിമൽ മമ്മൂക്കയെ നോക്കി ഇരിക്കുന്ന ചിത്രം. ദി പ്രിസ്റ്റിന്റെ പ്രസ് മീറ്റിംഗിൽ നിന്നുള്ള ചിത്രമാണ് ഇത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖിലയുടെ ചിത്രങ്ങളാണ് വൈറലായത്. ആരാധനയോടെയായിരുന്നു നിഖില മമ്മൂട്ടിയെ നോക്കിയിരുന്നത്. ചിത്രം വൈറലായതോടെ ട്രോളന്മാരും ഉണര്‍ന്നിരുന്നു.
പുലിവാല്‍ കല്യാണത്തില്‍ സലിം കുമാറിന്റെ തള്ള് കേട്ടിരിക്കുന്ന കൊച്ചിന്‍ ഹനീഫ മുതല്‍ ഇതുപോലെ നിങ്ങളെ നോക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്താന്‍ പുരുഷന്മാരെ ഉപദേശിക്കുന്നത് വരെയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടെ നിഖിലയെ ട്രോളി നടി ഐശ്വര്യ ലക്ഷ്മിയും എത്തിയിരിക്കുകയാണ്. നിഖിലയുടെ നോട്ടത്തിന്റെ ഒരു ട്രോള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യ കൂട്ടുകാരിയെ കളിയാക്കിയത്. തനിക്കിത് ഷെയര്‍ ചെയ്‌തേ പറ്റൂവെന്നും എന്നെ കൊല്ലരുതേ എന്നും പറഞ്ഞാണ് ഐശ്വര്യ ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ ഐശ്വര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുകയാണ്.
മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയില്‍ മഞ്ജൂ വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.