Latest News

ഞാൻ മാസ്ക് ധരിച്ചു സാനിറ്റർ ഉപയോഗിച്ചു സാമൂഹിക അകലം പാലിച്ചു ശുപാർശ ചെയ്തതെല്ലാം ചെയ്തു; നടി ഐശ്വര്യ ലക്ഷ്മിക്ക് കോവിഡ് പോസിറ്റീവ്

Malayalilife
ഞാൻ മാസ്ക് ധരിച്ചു സാനിറ്റർ ഉപയോഗിച്ചു സാമൂഹിക അകലം പാലിച്ചു ശുപാർശ ചെയ്തതെല്ലാം ചെയ്തു; നടി ഐശ്വര്യ ലക്ഷ്മിക്ക് കോവിഡ് പോസിറ്റീവ്

ലയാളത്തിൻ്റെ ഭാഗ്യനായിക എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഐശ്വര്യ ലക്ഷ്മി. ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. മലയാള ചലച്ചിത്രനടിയും മോഡലുമാണ്. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.

താരത്തിന് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഹോം ക്വാറന്റൈനില്‍ സുരക്ഷിതയായി കഴിയുകയാണ് താരമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഐശ്വര്യയ്ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ഹോം ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു. എല്ലാം താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. ഞാൻ മാസ്ക് ധരിച്ചു, സാനിറ്റർ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു, ശുപാർശ ചെയ്തതെല്ലാം ചെയ്തു. പക്ഷേ ഏതോ ഒരു നിമിഷത്തിൽ ഇതെല്ലാം എന്റെ സാധാരണ ജീവിതത്തെ ബാധിക്കുന്നതോർത്തു മടുപ്പു തോന്നി… കാര്യങ്ങളെ ലഘുവായെടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതാ ഞാൻ, ഐസൊലേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നു എന്നാണ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞത്. 

ധനുഷിനും കാര്‍ത്തിക്കുമൊപ്പമായി ആക്ഷന്‍ ത്രില്ലറില്‍ അഭിനയിച്ചിരുന്നു ഐശ്വര്യ ലക്ഷ്മി. സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ അധികം വൈകാതെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമിലൂട പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും അന്യഭാഷകളിലും സജീവമാണ് താരം. 3 മലയാളം സിനിമയാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

aishwarya lekshmi covid positive instagram post video qurantine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES