ആക്ഷന്‍ ഹിറോ അര്‍ജുന്റെ മകള്‍ വിവാഹത്തിന് തയ്യാറാകുന്നു. നടന്‍ ഉമാപതി രാമയ്യയാണ് വരന്‍. കൊമേഡിയന്‍ നടനായ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി രാമയ്യ. കുറച്ചുകാലം പ്രണയത്തിലായിരുന്നു ഇരുവരും ഇപ്പോള്‍ വിവാഹത്തിന് ഒരുങ്ങുന്നത് കുടുംബത്തിന്റെ ആശിര്‍വാദത്തോടെയാണ്.
പട്ടത്ത് യാനൈ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. വിശാല്‍ നായകനായ ചിത്രത്തില്‍ നായികയായിട്ട് തന്നെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. ഭൂപതി പാണ്ഡ്യനാണ് ചിത്രത്തിന്റെ സംവിധായകന്‍. 'ഐശ്വര്യ' എന്ന പേരുള്ള ഒരു കഥാപാത്രമായിട്ടാണ് അവര്‍ വേഷമിട്ടത്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അര്‍ജുന്‍ വീണ്ടും എത്തുന്നുണ്ട്. അര്‍ജുനൊപ്പം നിക്കിയും 'വിരുന്ന്' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രം നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്നു. അനില്‍ കുമാര്‍ നെയ്യാര്‍ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.