ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തില്‍ നിവിന്‍ പോളിയുടെ അനിയത്തി വേഷത്തിലെത്തിയപ്പോഴാണ് ഐമ റോസ്മിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. 'ദൂരം' എന്ന ചിത്രത്തിലൂടെ ഇരട്ട സഹോദരിക്കൊപ്പമാണ് ഐമ സിനിമ ലോകത്തേക്ക് എത്തുന്നത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാത്ത ഐമ സമൂഹ മാധ്യമങ്ങളില്‍ താരമാണ്. ഇപ്പോഴിതാ, കളരിപ്പയറ്റില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ടീമിന്റെ ഭാഗമായിരിക്കുകയാണ് നടി.
കളരിപ്പയറ്റില്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ വിവരം ആരാധകര്‍ക്കുമുന്നില്‍ നടി ഐമ തന്നെയാണ് പങ്കു വച്ചത്. കളരി ക്ലബ് ദുബായും ദുബായ് പോലീസും ചേര്‍ന്ന് കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് റെക്കോര്‍ഡ് എന്ന ചരിത്രം സൃഷ്ടിച്ചപ്പോഴാണ് അതിന്റെ ഭാഗമായി നടിയും മാറിയത്. ഔദ്യോഗികമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേസമയം കളരി അവതരിപ്പിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ടീം. ടീമിന്റെ ഭാഗമാകാന്‍ പറ്റിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഐമ.
നിര്‍മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളിനെ ആണ് ഐമ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം ഐമ പങ്കുവയ്ക്കാറുണ്ട്‌ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരി വേഷത്തിലും മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ ലാലിന്റെ മകളായും ഐമ എത്തയിരുന്നു. വിവാഹ ശേഷം അഭിനയരംഗത്തു നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം.
ഐമയുടെ ഇരട്ട സഹോദരിയായ ഐനയും ഇതിനോടകം തന്നെ അഭിനയ രംഗത്തേക്ക ചുവടുകള്‍ വച്ചിരുന്നു. ദൂരം എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് ആരാധകര്‍ക്കു മുന്നില്‍ എത്തിയിരുന്നു. വര്‍ഷങ്ങളോളം നൃത്തം അഭിനയിച്ച ഇരുവരും ക്ലാസിക്കല്‍ നര്‍ത്തകരാണ്. ഇരുവരുടെയും പഠനകാലയളവുകളെല്ലാം ദുബായില്‍ ആയിരുന്നു.