നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. തൊട്ടുകൂടായ്മയേയും ജാതീയതയേയും അഭിമാനമായി കാണുകയും അതിനെ കാല്‍പ്പനീയവത്കരിക്കുകയും ചെയ്തതിനെതിരെയാണ് വിമര്‍ശനം ഉയരുന്നു. ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴി കുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ച് നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന കൃഷ്ണ കുമാറിന്റെ വീഡിയോ ആണ് വിമര്‍ശനത്തിന് കാരണംം.
മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ സിന്ധു കൃഷ്ണ പങ്കുവച്ച വ്ളോഗില്‍ നിന്നുള്ള ഭാഗമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. പഴങ്കഞ്ഞിയുടെ ഗുണഗണങ്ങളെ പുകഴ്ത്തുന്നതിനിടെയാണ് കൃഷ്ണ കുമാര്‍ തന്റെ വീട്ടിലെ പണിക്കാര്‍ക്ക് കഞ്ഞി കൊടുത്തിരുന്ന രീതിയെക്കുറിച്ച് സംസാരിക്കുന്നതും അതില്‍ നൊസ്റ്റാള്‍ജിയ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു. പിന്നാലെ നിരവധി പേരാണ് കൃഷ്ണകുമാറിനെതിരെ രംഗത്തെയിരിക്കുന്നത്. ബിഗ് ബോസ് താരം റിയാസ് സലീം അടക്കമുള്ളവര്‍ കൃഷ്ണകുമാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
അസമത്വത്തെക്കുറിച്ച് ഇത്ര നൊസ്റ്റാള്‍ജിയ തോന്നുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവല്‍ ഷോ കാണാന്‍ എനിക്കല്‍പ്പം പോപ്കോണ്‍ തരൂ'' എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് റിയാസ് സലീം കുറിച്ചത്. പിന്നാലെ വീഡിയോയ്ക്ക് ലഭിച്ച ചില കമന്റുകളും റിയാസ് സലീം പങ്കുവച്ചിട്ടുണ്ട്.
ആരെങ്കിലും ഇയാളെ ക്ഷണിക്കണം, എന്നിട്ട് ഒരു കുഴി കുത്തി അതില്‍ കഞ്ഞിയൊഴിച്ച് കൊടുക്കണം. എന്തിനാ കൊതി വിടുന്നേ കഴിക്കട്ടെ, ദളിത് ജീവിതവും തൊട്ടുകൂടായ്മയും ഫാന്റസൈസ് ചെയ്യുന്ന പാവം സവര്‍ണ പുരുഷന്‍, പരിതാപകരം, വാക്കുകളില്ല, ഇയാളെ ചന്ദ്രനിലേക്ക് നാടുകടത്തണം എന്തൊരു വൃത്തികേട് എന്നിങ്ങനെയായിരുന്നു റിയാസ് പങ്കുവച്ച കമന്റുകളിലെ പ്രതികരണങ്ങള്‍. കൃഷ്ണകുമാറിന്റെ ഇസ്രായേല്‍ അനുകൂല നിലപാടുകളേയും റിയാസ് സലീം എതിര്‍ക്കുന്നുണ്ട്.
പിന്നാലെ കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സികയ്ക്കെതിരെ റിയാസ് നടത്തിയ ആരോപണവും അതിന് മൂത്തമകള്‍ അഹാന നല്‍കിയ മറുപടിയുമെല്ലാം ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്.ഹന്‍സിക ഹോമോഫോബിക് ആണെന്ന തരത്തിലുള്ളതായിരുന്നു റിയാസ് നടത്തിയ വിവാദ പരാമര്‍ശം. ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിയാസിന്റെ ആരോപണം. ഇതിനെതിരെയാണ് അഹാന രംഗത്തെത്തിയത്. ഹന്‍സികയുടെ വീഡിയോയില്‍ ഹോമോഫോബിക് ആയ പരാമര്‍ശം ഉണ്ടായിരുന്നില്ലെന്നും റിയാസിന് തെറ്റ് പറ്റിയതാണെന്നും നേരത്തെ വ്യക്തമായിരുന്നു. ഇതോടെയാണ് താരം തന്റെ സ്റ്റോറി പിന്‍വലിച്ചത്.
പിന്നാലെയാണ് അഹാന റിയാസിനെതിരെ രംഗത്തെത്തിയത്.നിങ്ങള്‍ക്ക് ശ്രദ്ധിക്കപ്പെടാനുള്ള ദാഹം മൂലം 18 കാരിയായ, കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും അവളുടെ നിഷ്‌കളങ്കരായ സുഹൃത്തുക്കളേയും ഇത്തരം വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിടുകയാണെന്നായിരുന്നു അഹാന പറഞ്ഞത്. നോട്ട് കൂള്‍. അറപ്പുളവാക്കുന്നത്. ടോക്സിക്. ബുള്ളി. ഫേക്ക് ഫെമിനിസ്റ്റ് എന്നീ ഹാഷ്ടാഗുകളും അഹാന നല്‍കിയിരുന്നു.
ഹന്‍സികയുടേയും മറ്റൊരു സഹോദരിയായ ദിയ കൃഷ്ണയും പ്രതികരണവുമായി എത്തി.ആരുടേയും പേര് പറയാതെയായിരുന്നു ദിയയുടെ പ്രതികരണം. എന്നാല്‍ ദിയയുടെ വാക്കുകള്‍ റിയാസിനുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
ഞാനിന്ന് ഉറക്കമുണര്‍ന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ് എന്നായിരുന്നു ദിയയുടെ പ്രതികരണം