കൃഷ്ണകുമാറിന്റെ മൂത്ത മകളായ അഹാന കൃഷ്ണ അഭിനയത്തിനേക്കാള്‍ ഉപരി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങളും യാത്രകളുമൊക്കെ ആരാധകരുമായി പങ്ക് വക്കാറുള്ള താരം കഴിഞ്ഞ വര്‍ഷം നടന്ന നല്ല കാര്യങ്ങള്‍ കോര്‍ത്തിണക്കി ഒരു വിഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ ലൈവ് വീഡിയോയിലൂടെ അഹാന ആരാധകരുമായി സംവദിക്കുകയും ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. നാളുകള്‍ക്ക് ശേഷമാണ് ഒരു ലൈവില്‍ വരുന്നത്. നേരത്തെ ലാപ്ടോപിലായിരുന്നു വീഡിയോ ചെയ്തിരുന്നത്. ഫോണിലായതിനാല് ചോദ്യങ്ങളൊന്നും വായിക്കാനാവുന്നില്ലെന്നും അഹാന പറയുന്നുണ്ടായിരുന്നു
പുതിയ സിനിമ ഏതാണെന്ന് ചോദിച്ചപ്പോഴും തന്റെ നിലപാടായിരുന്നു അഹാന പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ സിനിമകളൊന്നും ചെയ്യുന്നില്ല. നല്ലൊരു സിനിമ വന്നാല്‍ എന്തായാലും ചെയ്യും. യൂട്യൂബിലൊക്കെ ആക്റ്റീവായതിന് ശേഷം ഒരു സെറ്റ് ഓഫ് ഓഡിയന്‍സ് ഞാനുമായിട്ട് ഭയങ്കര കണക്റ്റഡാണ്.
ഞാനൊരു സിനിമ ചെയ്തുവെന്ന് പറഞ്ഞാല്‍ അതില്‍ വളരെയധികം എക്സൈറ്റ്മെന്റ് തോന്നുന്ന ഒരു കൂട്ടം ആളുകളുണ്ടെന്ന് എനിക്കറിയാം. തോന്നലും അടിയുമൊക്കെ ഇറങ്ങിയപ്പോള്‍ അതെനിക്ക് മനസിലായതാണ്. നല്ല സിനിമയാണ്, ഇത് കാണണം കേട്ടോയെന്ന് നിങ്ങളോട് പറയാന്‍ പറ്റണമല്ലോ. അങ്ങനെയൊരു സിനിമ വരുമ്പോള്‍ ചെയ്യാമെന്നായിരുന്നു അഹാനയുടെ മറുപടി.
കൂടാതെ അഹാന പങ്ക് വച്ച വീഡിയോ അവസാനിക്കുന്നത് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രവുമായാണ്. ആ കാര്യം ചൂണ്ടിക്കാട്ടി ഒരു പ്രേക്ഷക 'പുതിയ വീട്ടിലേക്ക് മാറുകയാണോ ? വീടുപണി തുടങ്ങിയോ ?' എന്ന് ചോദിച്ചതിനു താരം നല്കിയ മറുപടി ഇങ്ങനെ ചില കാര്യങ്ങള്‍ നടന്നു കഴിഞ്ഞു മാത്രമല്ലേ നമ്മള് പറയാറുള്ളൂ? കുറച്ചു സമയം കൂടി കഴിഞ്ഞ വിശദമായി അത് പറയാം. വീടാണോ മറ്റെന്തെങ്കിലുമാണോ എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ല' എന്നാണ് അഹാന പറഞ്ഞത്.
പുതുവര്‍ഷത്തില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളില്‍ ഇപ്പോളും വ്യക്തത വന്നില്ലെന്നും വിവാഹം വരും വര്‍ഷത്തിലേക്ക് പ്ലാന്‍ ചെയ്യുന്നുണ്ടെന്നും യൂട്യൂബ് ലൈവ് വിഡിയോയില്‍, ആരാധകരുടെ ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞു.
ഈ വര്‍ഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, 'ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകും' എന്ന് പറഞ്ഞെങ്കിലും അത് തിരുത്തി 'ഇല്ല, രണ്ടു വര്‍ഷത്തിനുള്ളില്‍ എന്തായാലും വിവാഹം കാണും' എന്നും താരം ഉത്തരം നല്കി.
തന്റെ മുടിയെക്കുറിച്ച് നടി പങ്ക് വച്ചു. മുടിക്ക് പറയത്തക്ക സീക്രട്ടൊന്നുമില്ല. അത്യാവശ്യം നന്നായി കെയര്‍ ചെയ്യാറുണ്ട്്. ഹെയര്‍ മാസ്ക്ക് ഇടാറുണ്ട്. ഓയില്‍ മസാജും സ്പായും ചെയ്യാറുണ്ട്. അത്രേയുള്ളൂ. ഇതുവരെ ഞാന്‍ എന്റെ മുടിയില്‍ വേറെ എക്സേറ്റണല്‍ ട്രീറ്റ്മെന്റൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ മുടി ഇതുവരെ കളര്‍ ചെയ്തിട്ടില്ല. കളര്‍ ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്. എന്നാല്‍ ഡാമേജ് വരുമോ എന്നോര്‍ത്ത് പേടിയുമുണ്ടെന്നുമായിരുന്നു ഹെയര്‍ സീക്രട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.