സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. സമൂഹ മാധ്യമങ്ങളില്‍ അഹാന പങ്കുവയ്ക്കാറുള്ള വീഡിയോകള്‍ വൈറലാകാറുമുണ്ട്. അഹാനയുടെ 28-ാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ തന്റെ നീളന്‍ മുടി വെട്ടി വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
എന്റെ പിറന്നാള്‍ ആയതിനാല്‍ ഒരു സര്‍പ്രൈസ്. ഞാന്‍ എന്റെ മുടിയുടെ നീളം കുറച്ചു വെട്ടി. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കൂ...'- എന്ന് കുറിച്ച് കൊണ്ടാണ് താരം വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
പുതിയ ഹെയര്‍ കട്ട് ഇഷ്ടമായെങ്കിലും അഹാനയുടെ നീളമുള്ള മനോഹരമായ മുടി ഇഷ്ടമായിരുന്നു എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഇപ്രാവശ്യം കേക്ക് കട്ട് ചെയ്യുന്നതിന് പകരം മുടി ആണോ കട്ട് ചെയ്തത് എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
മിയ, സാനിയ അയ്യപ്പന്‍, രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍, നൂറിന്‍ തുടങ്ങിയ താരങ്ങളെല്ലാം അഹാനയുടെ പുത്തന്‍ ലുക്കിനെ അഭിനന്ദിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച അടി ആണ് അഹാന നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മീ, മൈ സെല്‍ഫ് ആന്‍ഡ് ഐ എന്ന വെബ് സീരീസിലും അ ഹാന അഭിനയിച്ചിരുന്നു. നാന്‍സി റാണി അഹാന നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം.മമ്മൂട്ടി ആരാധികയുടെ വേഷമാണ്.