മലയാളത്തിലെ യുവനടിമാരില്‍ ഏറെ ആരാധകരുളള താരമാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാനയ്ക്ക് നിരവധി ഫോളോവേഴ്‌സാണ് ഉളളത്. അഹാന സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതെല്ലാം വൈറലാണ്.യാത്രകളെ സ്‌നേഹിക്കുകയും യാത്രകള്‍ നടത്തുകയും ചെയ്യാറുള്ള താരം രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാരി റിയയെ കാണാന്‍ ബെംഗളുരുവിലേക്ക് പോയപ്പോള്‍ നേരിട്ട അനുഭവം ആണ് ഇപ്പോള്‍ പങ്ക് വച്ചിരിക്കുന്നത്.
ജീവിതത്തില്‍ ആദ്യമായാണ് അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നതെന്ന് അഹാന. തന്റെ നല്ലവരായ സഹയാത്രികരെയും, എയര്‍ ഹോസ്റ്റസിനെയും, പൈലറ്റിനെയും വരെ അഹാന കൃഷ്ണ നല്ല വ്യക്തിത്വങ്ങളായി ഓര്‍ക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വീഡിയോ രൂപത്തിലാണ് അഹാന കൃഷ്ണ തന്റെ അനുഭവം വിവരിച്ചത്
മുക്കാല്‍ മണിക്കൂര്‍ ഫ്ളൈറ്റ് യാത്രയില്‍ നാലു തവണ ഛര്‍ദിച്ചു. തലേന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധ ആയിരിക്കാം എന്ന് അഹാന, അല്ലാതെ ഫ്ളൈറ്റ് യാത്രയുടേതായ മോഷന്‍ സിക്ക്‌നെസ്സ് തനിക്കില്ല. ഫ്ളൈറ്റ് യാത്ര തുടങ്ങും മുന്‍പേ എന്തോ പന്തികേട് തോന്നിയിരുന്നു എന്ന് അഹാന. പക്ഷേ ഛര്‍ദിക്കും എന്ന് വിചാരിച്ചതേയില്ല. ഫ്ളൈറ്റ് അനങ്ങി തുടങ്ങിയപ്പോഴേ അസ്വസ്ഥത ആരംഭിച്ചിരുന്നു. പെട്ടെന്ന് തന്നെ സഹയാത്രികന്‍ അഹാനയ്ക്ക് സഹായമായി.
അടുത്തിരുന്ന നല്ലവനായ സഹയാത്രികന്‍ അത്രയും നേരം അഹാനയുടെ ബാഗ് സൂക്ഷിച്ചിരുന്നു. ഇന്‍ഡിഗോ വിമാനത്തിലെ ഛര്‍ദ്ദിക്കാനുള്ള ബാഗ് ആയിരുന്നു അഹാനയ്ക്ക് ആശ്രയം. നിര്‍ത്താത്ത ഛര്‍ദ്ദിയില്‍ അടുത്തിരിക്കുന്നവര്‍ എന്ത് വിചാരിക്കും എന്നായിരുന്നു തന്റെ ചിന്തയെന്ന് അഹാന. മനസിന് വല്ലാതെ വിഷമം വന്ന അവസ്ഥകൂടിയായിരുന്നു അത്. സ്ഥിരമായി ഛര്‍ദ്ദി ഉണ്ടാവുന്ന ഒരു ആന്റിയും അടുത്തിരിക്കുന്ന ഡോക്ടറും അനുഭാവപൂര്‍വം പെരുമാറിയെന്ന് അഹാന നന്ദിയോടെ ഓര്‍ക്കുന്നു. അത്രയും നല്ല സഹയാത്രികരെ കിട്ടുന്നത് അനുഗ്രഹമെന്നു അഹാന കരുതുന്നു.
മറ്റു സീറ്റുകളില്‍ ഇരുന്നവര്‍ പോലും അവരുടെ വൊമിറ്റ് ബാഗ് അഹാനയ്ക്കായി നീട്ടി. ഛര്‍ദ്ദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തില്‍ എയര്‍ ഹോസ്റ്റസ് എത്തി സമാധാനിപ്പിക്കുക പോലും ചെയ്തു. പുറത്തിറങ്ങിയപ്പോള്‍ പൈലറ്റ് പോലും അഹാനയോട് സുഖവിവരം അന്വേഷിച്ച് ഉറപ്പിച്ചിരുന്നു എന്ന് താരം. അത്രയ്ക്ക് മോശമായിരുന്നു ഫ്‌ളൈറ്റിന്റെ പോക്ക് എന്നുപോലും അദ്ദേഹം അന്വേഷിച്ചു. അവരുടെ കുറ്റം കൊണ്ടല്ല, തന്റെ ആരോഗ്യപ്രശ്‌നമാണ് കാരണം എന്ന് അഹാന സ്‌നേഹത്തോടെ അറിയിച്ചു.
കൂട്ടുകാരിയെ കണ്ടതും താന്‍ നേരിട്ട അവസ്ഥയെപ്പറ്റി അഹാന വിവരിച്ചു. പക്ഷേ വീട്ടിലെത്തിയ ശേഷം പിന്നീട് ഛര്‍ദ്ദി ഉണ്ടായില്ല എന്നും അഹാന പങ്ക് വക്കുന്നു.