ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ് ചിത്രമാണ് ഏജന്റ്. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസിനെത്തുന്നുണ്ട്.അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്ലറില്‍ മമ്മൂട്ടിയുടെ ശബ്ദമുണ്ടായിരുന്നു. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറില്‍ മമ്മൂട്ടിക്ക് രണ്ട് ശബ്ദം ഉണ്ടായത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഒടുവില്‍ രണ്ടാമതും മമ്മൂട്ടി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തെലുങ്കില്‍ ഡബ്ബ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
ഏജന്റ് ഡബ്ബിങ് എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.തന്റെ ഇന്‍സ്റ്റാഗ്രം പേജിലാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'തെലുങ്ക് സംഭാഷണങ്ങള്‍ പറയുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാന്‍ കഴിയുന്നു. ഡബ്ബിംഗ് പൂര്‍ത്തിയാക്കി കാമറയില്‍ നോക്കി ചിരിക്കുന്നതും കാണാം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. 'ഭാഷ ഏതായാലും ഇക്കാക്ക് അതൊക്കെ എന്ത്, 'ഏത് ഭാഷയും അവിടെ ഓക്കെയാണ് മുത്തേ' എന്നിങ്ങനെ നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഏജന്റ്, പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്തും. മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ബിഗ് ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.