Latest News

മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്’ ; ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

Malayalilife
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്’ ; ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

ധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സോഹൻ റോയ് എഴുതിയ വരികൾക്ക് രതീഷ് വേഗ ഈണം പകരുന്ന് ശ്രീലക്ഷ്മി വിഷ്ണു ആലപിച്ച "വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ...."എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.

ഏരിസിന്റെ  ബാനറിൽ ഡോ.  സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി  പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് വാവസുരേഷ് ആണ്. മധുവിന്റെ ഭാഷയിൽ  വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
  
റിലീസ് ചെയ്ത് മൂന്ന് പോസ്റ്ററുകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭ്യമായിരിക്കുന്നത്.   വിശപ്പ് പ്രമേയമായുള്ള സിനിമ ആയതുകൊണ്ട് പ്രേക്ഷക സ്വീകാര്യതയും ഇരട്ടിയാണ്. മധുവിന്റെ കൊലപാതക സമയത്ത്  ഏറ്റവും കൂടുതൽ ചർച്ചയായ സെൽഫി ആസ്പദമാക്കിയായിരുന്നു രണ്ടാമത്തെ പോസ്റ്റർ. ഏറെ ചർച്ചകൾക്ക് വഴിവെച്ച പോസ്റ്റർ ആയിരുന്നു അത്. " സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും"  എന്ന തലവാചകത്തോടെ റിലീസ്  ചെയ്ത പോസ്റ്ററും ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞു .
  

adivasi the black death lyrical video release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES