തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. നടന്റേതായി പുറത്തെത്തിയ മാര്‍ക്ക് ആന്റണി എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഈ ചിത്രം വിശാലിന്റെ 100 കോടി ചിത്രമാകുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധായകന്‍ ആദിക് രവിചന്ദ്രന് വിശാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് വിനോദ് കുമാര്‍ ഒരു ആഡംബര വാഹനം സമ്മാനമായി നല്‍കിയതാമ് ഇപ്പോഴത്തെ ചര്‍ച്ച. പുതിയ ബിഎംഡബ്യു കാറാണ് സംവിധായകന് ചിത്രത്തിന്റെ നിര്‍മാതാവ് സമ്മാനമായി നല്‍കിയത്.
കാറിന്റെ താക്കോല്‍ കൈമാറിയതിന്റെ വിവരം സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആദിക് രവിചന്ദര്‍ എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു.
മാര്‍ക്ക് ആന്റണിയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് നായകന്‍ വിശാലും കുറിപ്പ് പങ്കുവെച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി നടനെന്ന നിലയിലുള്ള തനിക്കൊപ്പം സഞ്ചരിച്ച സുഹൃത്തുക്കളേ എന്ന് ആമുഖമായി സൂചിപ്പിച്ചാണ് വിശാലിന്റെ കുറിപ്പ്. നിങ്ങള്‍ ഓരോരുത്തര്‍ക്കുമായി ഞാന്‍ എഴുതുകയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു എന്നത് വെറുമൊരു വാചകം മാത്രമാണ്.
നിങ്ങളുടെ ഫീഡ്ബാക്കില്‍ നിന്ന് ഒരുപാട് തനിക്ക് പഠിക്കാനായതിനാല്‍ നന്ദിയുണ്ട്, അത് നല്ലതോ മോശമോ, പൊസിറ്റീവോ നെഗറ്റീവോ, വിമര്‍ശനമോ അഭിനന്ദമോ ആയിക്കോട്ടെ, പക്ഷേ എല്ലാം കരുത്തനായ വ്യക്തിയാക്കി തന്നെ മാറ്റി, കരുത്തനായ നടനാക്കി മാറ്റി. കഠിനാദ്ധ്വാനം ഇനിയും ഞാന്‍ തുടരും, മാര്‍ക്ക് ആന്റണിയുടെ വിജയം എന്റേതല്ല എന്നായിരുന്നു വിശാല്‍ കുറിച്ചിരുന്നത്.
ആഗോളതലത്തില്‍ മാര്‍ക്ക് ആന്റണി 102.2 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം 71.58 കോടി കളക്ഷന്‍ മാര്‍ക്ക് ആന്റണി നേടി. വിദേശത്ത് മാര്‍ക്ക് ആന്റണി 19 കോടി രൂപയാണ് നേടിയത്. തമിഴ് ബോക്സ് ഓഫീസില്‍ കുതിച്ച ചിത്രം മാര്‍ക്ക് ആന്റണിയില്‍ നായകന്‍ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്‍വരാഘവന്‍, ഋതു വര്‍മ, യൈ ജി മഹേന്ദ്രന്‍, നിഴല്‍ഗള്‍ രവി, റെഡിന്‍ കിംഗ്സ്ലെ തുടങ്ങിയവരും ഉ