കന്നട നടി ശശികലയ്ക്കെതിരെ പരാതിയുമായി ഭര്‍ത്താവും സംവിധായകനുമായ ടി.ജെ ഹര്ഷവര്ധന്. മാനസിക പീഡനം, ഭീഷണി, പണം കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയും സുഹൃത്തായ യൂട്യൂബര്‍ അരുണ്‍കുമാറും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നതാണ് പരാതി.
മാനസിക പീഡനം, ഭീഷണി, പണം കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.2021-ല്‍ ആണ് സംഭവം. ഒരു സിനിമാ ഷൂട്ടിംഗിനിടെയാണ് ഹര്‍ഷവര്‍ധനും ശശികലയും പരിചയപ്പെടുന്നത്.
ഹര്ഷവര്ധന് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാന്‍ കാരണമായി. പിന്നാലെ ശശികലയുടെ വിവാഹ വാഗ്ദാനം ഹര്ഷവര്ധന് നിരസിച്ചു. തുടര്‍ന്ന് ശശികല പീഡന പരാതി നല്കി. ഹര്‍ഷവര്‍ധനെ അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീര്‍പ്പെന്ന നിലയിലാണ് 2022 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായത്.
എന്നാല്‍ അടുത്തകാലത്തായി ശശികലയുടെ സ്വഭാവത്തില്‍ മാറ്റം സംഭവിച്ചെന്നും സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നാണ് ഹര്ഷവര്ധന് പറയുന്നത്. ഇതിനെ ചൊല്ലി ശശികലയുമായി വാക്കുതര്‍ക്കത്തിലായി. മാനസികമായും ശാരീരികമായും പീ ഡിപ്പിച്ചെന്നും ഇയാളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്