നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ താരം ശര്‍മിള അമ്മയാകാനൊരുങ്ങുന്നു. തമിഴില്‍ ഹാസ്യ വേഷങ്ങളിലൂടെയാണ് താരം ആരാധകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയത്. നാല്‍പത്തിയെട്ടുകാരിയായ നടി ഒരഭിമുഖത്തിലാണ് താന്‍ നാല് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത്. നാല്‍പതാം വയസ്സിലാണ് അഭിഭാഷകനും ഐടി പ്രൊഫഷനലുമായ ഒരാളെ ശര്‍മിളി വിവാഹം ചെയ്യുന്നത്. കുഞ്ഞിന്റെ ജനന ശേഷം സിനിമയിലേക്കു തിരിച്ചു വരുമെന്നും ശര്‍മിളി പറയുന്നു.
അടുത്ത വര്‍ഷം മുതല്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ ഞാന്‍ നാലുമാസം ഗര്‍ഭിണിയാണ്. പലരും ഇത് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നുണ്ടാവും. ഈ പ്രായത്തില്‍ ഗര്‍ണിണിയായാല്‍ എന്താണ് കുഴപ്പം. കുഞ്ഞുങ്ങളെ വളര്‍ത്താനുളള മെച്യൂരിറ്റി വന്നു. ദൈവം വിവാഹ ജീവിതം നാല്‍പതിനു ശേഷമാണ് എനിക്കു തന്നത്. ഇപ്പോള്‍ കുഞ്ഞിനെയും തന്നിരിക്കുന്നു.
കുടുംബം വളരെ സമാധാനത്തോടെ മുന്നോട്ടുപോകുന്നു. ജീവിതം സന്തോഷത്തിലാണിപ്പോള്‍. സീരിയലുകളില്‍ നിന്നൊക്കെ അവസരങ്ങള്‍ വരുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല-ശര്‍മിളി പറഞ്ഞു.
ഹാസ്യ നടനായ ഗൗണ്ടമണിക്കൊപ്പം ഇരുപത്തിയേഴോളം സിനിമകളില്‍ ശര്‍മിളി ജോഡിയായി അഭിനയിച്ചിട്ടുണ്ട്. അഭിമന്യു എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ രാമായണക്കാറ്റേ എന്ന ഗാനരംഗത്തില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യുന്നതും ശര്‍മിളിയാണ്.