മലയാളത്തിലെ മുന്‍കാല നായിക ഷബാനയുടേയും പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ -വിതരണ സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് സലിമിന്റേയും മകള്‍ ഫാത്തിമ സലിം വിവാഹിതയായി. ഐ.ടി ഉദ്യോഗസ്ഥന്‍ പ്രണവ് ദേവാണു വരന്‍.
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ച് തിങ്കളാഴ്ച്ച കോവളം ടാജ് ഹോട്ടലില്‍ ആണ് ചടങ്ങുകള്‍ നടന്നത്.മലയാളത്തിനു പുറമേ തമിഴ് കന്നഡ, തെലുങ്കു സിനിമയിലെ പലരും പങ്കെടുത്തതായിരുന്നു വിവാഹം.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരങ്ങള്‍ എന്ന ചിത്രത്തിലൂടെ വിനീതിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ഷബാന പിന്നീട് തമിഴ് മേഖലയിലേക്കു കടന്നു പുതു പുതു അര്‍ത്ഥങ്ങള്‍ ആത്മ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിലും പിന്നീട്, തെലുങ്കിലും 'കന്നഡത്തിലുമായി ഏറെ തിരക്കുള്ള നടിയായി മാറിയിരുന്നു.
വിവാഹത്തോടെ അഭിനയരംഗം വിട്ട ഷബാന ഇപ്പോള്‍ ചെന്നൈയിലാണു താമസ്സം.