സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ദുര്‍ഗ്ഗ കൃഷ്ണ. തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്. നാടന്‍ ലുക്കില്‍ പൃഥ്വിരാജിന്റെ നായികയായി സിനിമയിലേക്ക് എത്തിയ ആളാണ് ദുര്‍ഗ്ഗ. വിമാനം എന്ന ചിത്രത്തിലൂടെ മനസ്സിലിടം നേടിയ താരം പ്രേതം 2 ലൗ ആക്ഷന്‍ ഡ്രാമ, റാം എന്നീ ചിത്രങ്ങളില്‍ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വന്തം ശരീരത്തില്‍ ടാറ്റു കുത്തുന്ന വീഡിയോ പങ്കുവച്ചിരിക്കയാണ് താരം. തന്റെ പുറത്താണ് താരം ടാറ്റൂ ചെയ്തത്.
വെയര്‍ യുവര്‍ ഹാര്‍ട്ട് ഓണ്‍ യുവര്‍ സ്‌കിന്‍ എന്ന ക്യാപ്ഷനോടെയാണ് ദുര്‍ഗ്ഗ വീഡിയോ പങ്കുവച്ചത്. ടാറ്റു ചെയ്തവര്‍ക്കുളള നന്ദിയും താരം പങ്കുവച്ചിട്ടുണ്ട്. ആദ്യത്തെ ടാറ്റു ചെയ്തു..ഏറ്റവുമധികം കാത്തിരുന്ന വീഡിയോ ടാറ്റൂ ചിത്രങ്ങള്‍ക്കൊപ്പം ടാറ്റൂവിന്റെ മേക്കിങ് വിഡിയോയും സമൂഹമാധ്യമത്തില്‍ പങ്കു വച്ച താരം ടാറ്റൂ ചെയ്തവര്‍ക്കുള്ള നന്ദിയും അറിയിച്ചു.കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തന്റെ മോഡേണ്‍ ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവച്ച് ദുര്‍ഗ്ഗ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ പുറത്ത് ചെയ്ത താരത്തിന്റെ ടാറ്റുവും ശ്രദ്ധ നേടുകയാണ്.
RECOMMENDED FOR YOU:
no relative items