Latest News

ഐസോലേഷനില്‍ കഴിയുന്ന സുഹൃത്തിന് ഭക്ഷണമെത്തിച്ച് ഇളയദളപതി; സംഭവം ചര്‍ച്ചയാക്കി ആരാധകര്‍ 

Malayalilife
ഐസോലേഷനില്‍ കഴിയുന്ന സുഹൃത്തിന് ഭക്ഷണമെത്തിച്ച് ഇളയദളപതി; സംഭവം ചര്‍ച്ചയാക്കി ആരാധകര്‍ 

മിഴകത്ത് ഏറ്റവുമധികം ആരാധകരുളള താരമാണ് ഇളയ ദളപതി വിജയ്. സ്വന്തം കുടുംബം പോലെയാണ് വിജയ് സുഹൃത്തുക്കളെയും ആരാധകരെയും കാണുന്നത്. നിരവധി സഹായ പ്രവര്‍ത്തനങ്ങളും അദ്ദേഹം  ചെയ്യാറുണ്ട്. സിനിമയിലും ജീവിത്തത്തിലും നിരവധി സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്ന താരം ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുന്ന തന്റെ സുഹൃത്തിന് ഭക്ഷണം എത്തിച്ച് വിജയ് അമ്പരപ്പിച്ചതിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച.

വിജയ്യുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സഞ്ജീവ് മാസ്റ്ററില്‍ അഭിനയിക്കുന്നുണ്ട്. വിജയ്ക്കൊപ്പം മാസ്റ്റര്‍ ചിത്രീകരണത്തിനിടെയുള്ള അനുഭവങ്ങള്‍ സഞ്ജീവ് നേരത്തെ പറഞ്ഞിരുന്നു. വായുമലിനീകരണത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചപ്പോള്‍ താനും വിജയ്യും ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തതിനെ കുറിച്ച് സഞ്ജീവ് പറഞ്ഞിരുന്നു. ഇപ്പോള്‍ സഞ്ജീവിന് വിജയ് ഭക്ഷണം എത്തിച്ച സംഭവമാണ് ചര്‍ച്ചയാകുന്നത്.

കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് സഞ്ജീവ് ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഭാര്യയെയും മക്കളെയും തന്റെ ഭാര്യ വീട്ടിലേക്ക് പറഞ്ഞയ്ച്ച് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇക്കാര്യം വിജയ്യുമായി സംസാരിക്കുന്നതിടെ സഞ്ജയ് പറഞ്ഞിരുന്നു. പതിനഞ്ച് മിനുട്ടിനുള്ളില്‍ സഞ്ജീവിന്റെ വീട്ടില്‍ വിജയ്  ഭക്ഷണം എത്തിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. മാളവിക മോഹനനാണ് ചിത്രത്തില്‍ നായിക

actor vijays sends food for his friend who in isoltion

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES