ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ കന്നട നടന് സുരാജ് കുമാറിന്റെ കാല് മുറിച്ചുമാറ്റിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ വലതുകാല്‍ മുറിച്ചു മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാല്‍മുട്ടിന് താഴെ വെച്ചാണ് മുറിച്ചുമാറ്റിയിരിക്കുന്നത്.
ശനിയാഴ്ച െൈമസൂര്‍- ഗുണ്ട്ലൂപ്പര്‍ ദേശീയ പാതയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നടനെ മൈസൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ താരത്തിന്റെ വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം അപകട നില തരണം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മൈസൂരില്‍ നിന്ന് ഊട്ടിയിലേയ്ക്ക് ബൈക്കില്‍ പോകുന്നതിനിടെ ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുകയും നിയന്ത്രണം വിട്ട് വണ്ടി ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയുമായിരുന്നു. ലച്ചിത്ര നിര്‍മാതാവ് എസ് ശ്രീനിവാസന്റെ മകനാണ് സൂരജ്. അന്തരിച്ച കന്നഡ താരം രാജ്കുമാറിന്റെ ഭാര്യ പാര്‍വതിയമ്മയുടെ അനന്തരവനും കൂടിയാണ് താരം.
അനൂപ് ആന്റണി സംവിധാനം ചെയ്ത ഭഗവാന് ശ്രീ കൃഷ്ണ പരമാനന്ദയിലൂടെയാണ് സുരാജ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.എന്നാല്‍, ചില കാരണങ്ങളാല്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.ധ്രുവന് എന്നുകൂടി അറിയപ്പെടുന്ന താരമാണ് സൂരജ്. നിലവില്‍ രഥം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു നടന്. കൂടാതെ ഇതുവരെ പേരിടാത്ത പ്രിയ പ്രകാശ് വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ നായക വേഷത്തിലും സുരാജ് കരാറൊപ്പിട്ടിരുന്നു.