തമിഴ് നടന്‍ എസ്. ജെ സൂര്യ മലയാളത്തിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. സുരേഷ് ഗോപി നായകനായി രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ്. ജെ സൂര്യ പ്രതിനായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.എസ്. ജെ സൂര്യയുടെ മലയാളത്തിലേക്ക് അരങ്ങേറ്റമാണ്.
തമിഴില്‍ മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന എസ്. ജെ സൂര്യ മലയാളത്തിന് ഏറെ പരിചിതനാണ്. മാര്‍ക്ക് ആന്റണി, ജിഗര്‍ താണ്ട ഡബിള്‍ എക്‌സ് എന്നിവയാണ് അടുത്തിടെ റിലീസ് ചെയ്ത ശ്രദ്ധേയ ചിത്രങ്ങള്‍. കമല്‍ഹാസന്റെ ഇന്ത്യന്‍ 2, ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം എന്നീ ചിത്രങ്ങളിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത് നായകനായ വാലി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്.
വിജയ് യുടെ ഖുശി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ്. നിര്‍മ്മാതാവ് ഗായകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.അതേസമയം സുരേഷ് ഗോപി- രാഹുല്‍ രാമചന്ദ്രന്‍ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. എസ്.ജി.251 എന്ന് താത്കാലികമായി പേരിട്ട ചിത്രം അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിക്കുന്നു.ആദ്യമായാണ് അബാം മൂവീസിന്റെ ചിത്രത്തില്‍ സുരേഷ് ഗോപി ഭാഗമാവുന്നത്.
ഒരു വാച്ച് മെക്കാനിക്കിന്റെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ല്‍പ്പെടുന്ന ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളില്‍ സുരേഷ് ഗോപി എത്തുന്നു.സമീന്‍ സലിം തിരക്കഥ എഴുതുന്നു. തമിഴ് - തെലുങ്ക് - കന്നട ഭാഷകളില്‍ നിന്നുള്ളവരാണ് സാങ്കേതിക വിദഗ്ദ്ധര്‍. ഡിസംബര്‍ പകുതിയോടെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യും.ബിഗ് ബഡ്ജറ്റില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഒരുങ്ങുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ എന്‍ .എം. ബാദുഷ, അമീര്‍