`കുടുംബത്തിലേക്ക് പുതിയ അതിഥി ഉടൻ എത്തുന്നു`; അച്ഛനാകുന്നുവെന്ന സന്തോഷ വിവരം പങ്ക് വച്ച് നടൻ രഞ്ജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Malayalilife
topbanner
`കുടുംബത്തിലേക്ക് പുതിയ അതിഥി ഉടൻ എത്തുന്നു`; അച്ഛനാകുന്നുവെന്ന സന്തോഷ വിവരം പങ്ക് വച്ച് നടൻ രഞ്ജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ച്ഛനാകുന്ന വിവരം പങ്ക് വയ്ച്ച് മിനിസ്‌ക്രീനിലെ ഇഷ്ട താരം രഞ്ചിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാൾ പ്രേക്ഷകർക്ക് കൂടുതൽ പരിചയം ഓട്ടോഗ്രാഫിലെ ജയിംസ് എന്ന് പരിചയപ്പെടുത്തുന്നതായിരിക്കും. എന്തായാലും ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം പങ്ക് വയ്ച്ചുള്ള രഞ്ജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് ധന്യയ്ക്കും രഞ്ജിത്തിനും ആശംസ നേർന്ന് എത്തിയിട്ടുള്ളത്.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് രഞ്ജിത്ത്. പക്ഷേ സ്വന്തം പേരിനെക്കാൾ താരം അറിയപ്പെടുന്നത് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ തന്നെയാണ്. പ്ലസ് ടുക്കാരുടെ കഥ പറഞ്ഞ ഓട്ടോഗ്രാഫ് പരമ്പരയിൽ ജെയിംസായെത്തിയത് രഞ്ജിത്തായിരുന്നു.

ഓട്ടോഗ്രാഫ് പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെയാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയത്. മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Read more topics: # actor renjitth fab post viral
actor renjitth fab post viral

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES