Latest News

ലൊക്കേഷനില്‍ ഞാനിരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല; കിണറിനുളളിലിരുന്ന് ആഹാരം കഴിച്ച കഥ പറഞ്ഞ് മോഹന്‍ലാല്‍

Malayalilife
 ലൊക്കേഷനില്‍ ഞാനിരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല; കിണറിനുളളിലിരുന്ന് ആഹാരം കഴിച്ച കഥ പറഞ്ഞ് മോഹന്‍ലാല്‍

 

കുക്കറി ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് പാചക വിദഗ്ധയും ലോ അക്കാഡമി പ്രിന്‍സിപലും ഒക്കെയായിരുന്ന ലക്ഷ്മി നായര്‍. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന് ഫ്‌ലേവേഴ്സ് ഓഫ് ഇന്ത്യ,  മാജിക് ഓവന്‍  എന്നീ കുക്കറി ഷോകളിലൂടെ മലയാളി വീട്ടമ്മമാരുടെ മനസ്സില്‍ ഇടം നേടാന്‍ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ യൂട്യൂബിലൂടെയാണ് പുത്തന്‍ കുക്കിങ്ങ് സീക്രട്‌സും റെസിപികളുമായി ലക്ഷ്മി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ലോക്ഡൗണിലും ലക്ഷ്മി കുക്കിങ്ങുമായി സജീവമാണ്. ഇപ്പോള്‍ ലക്ഷ്മിയും മോഹന്‍ലാലിമൊന്നിച്ച ഒരു പരിപാടിയില്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തന്റെ പുതിയ വീഡിയോയില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പാചകം ചെയ്ത  ഓര്‍മ്മകളും ചിത്രങ്ങളും പങ്കുവച്ചിരിക്കയാണ് ലക്ഷ്മി നായര്‍. സുരേഷ് ഗോപിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും പാചകം ചെയ്ത രസകരമായ സംഭവങ്ങള്‍ താരം പങ്കുവച്ചു. സുരേഷ് ഗോപിയുടെ  ഉണ്ണിയപ്പ പായസം വളരെ രുചികരമായിരുന്നെന്നും ലക്ഷ്മി നായര്‍ പറയുന്നു. അതൊടൊപ്പമാണ് മോഹന്‍ലാലിനൊപ്പം സംസാരിച്ചപ്പോഴുള്ള കാര്യങ്ങളും ലക്ഷ്മി പറയുന്നത്.  വനിത പാചകം മാസികയ്ക്ക് വേണ്ടിയായിരുന്നു ലക്ഷ്മിയും മോഹന്‍ലാലും ഒന്നിച്ചെത്തിയത്.

പരിപ്പുവടയും കാലിച്ചായയുമായി ഫോട്ടോഷൂട്ടിനു തയാറാകുന്നതിനിടയിലാണ് മോഹന്‍ലാല്‍ അത് വെളിപ്പെടുത്തിയത്. 'ലൊക്കേഷനില്‍ ഞാനിരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല. ശ്മശാനത്തില്‍, യുദ്ധഭൂമിയില്‍, ലോറിയുടെയും ട്രെയിനിന്റെയും മുകളില്‍, കൊടുംകാട്ടില്‍, കിണറിനുള്ളില്‍...'തുടങ്ങിയ സ്ഥലങ്ങളിലിരുന്നൊക്കെ ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇത് കേട്ടപ്പോഴാണ് ലക്ഷ്മി അത്ഭുതത്തോടെ 'കിണറിനുള്ളിലോ...?'' എന്ന് ചോദിച്ചത്.

സംഭവം സത്യമാണെന്നും'വടക്കും നാഥന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു അതെന്നും.' മോഹന്‍ലാല്‍ ഓര്‍ത്തു. ''ഞാന്‍ കിണറില്‍ ചാടുന്ന രംഗമാണ്. ഉദ്ദേശിച്ച സമയത്തൊന്നും ഷൂട്ടിങ് തീര്‍ന്നില്ല. ഒടുവില്‍ എനിക്കുള്ള ഭക്ഷണം പാത്രത്തിലാക്കി ചരടില്‍ കെട്ടി താഴേക്കിറക്കിത്തന്നു. അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്നാണ് അന്ന് ഭക്ഷണം കഴിച്ചത്. ഏറ്റവും രുചികരമായ ഭക്ഷണമാണ് സിനിമ സെറ്റുകളില്‍ കിട്ടുന്നതെന്നും നമുക്കിഷ്ടമുള്ളത് ഉണ്ടാക്കിത്തരുമെന്നും മോഹന്‍ലാല്‍ അന്നത്തെ  രുചിസല്ലാപത്തില്‍ പറഞ്ഞിരുന്നു.

actor mohanlal shares his experineces on having fooding in shooting locations

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES