ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനം നടക്കുമ്പോഴും അതിനെ തരണം ചെയ്യാനുള്ള ഒരുക്കങ്ങളിൽ ആണ് എല്ലാവരും. അതിനുള്ള മുൻകരുതലുകൾ എല്ലാം നാം സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ കൊറോണ വിഷയവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തിയതിന്റെ പേരിൽ നടന്‍ മോഹന്‍ലാലിന് എതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിആഹ്വനം അധ്വാനം ചെയ്‌ത ജനത കര്‍ഫ്യൂ ദിനത്തില്‍ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തി എന്നതിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പരാതിയെ തുടർന്നാണ് താരത്തിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ദിനു എന്ന യുവാവ് ആണ് താരത്തിന്റെ ഈ പരാമർശത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ താരം വ്യാഖ്യാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ആ കയ്യടിയില്‍ വലിയ മന്ത്രങ്ങള്‍ ഉണ്ടെന്നും അതില്‍ വൈറസുകള്‍ നശിച്ചു പോകാനുള്ള ശക്തിയുണ്ടെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
കൊടിയ വിമർശനങ്ങൾക്ക് ഈ പരമാശം .കരണമായിരിക്കുകയാണ്. എന്നാൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെയും സുരക്ഷിതത്വം കത്ത് സൂക്ഷിക്കുന്നതിന്റെയും ഭാഗമായി താരം രംഗത്ത് എത്തുകയും ചെയ്തിരുന്നു. നിരവധി താരങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലൂടെ പങ്കാളികളാകുന്നത്.