1980കളില്‍ മലയാള സിനിമയില്‍ ഏറെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പച്ചു മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണു മാധവി.മുന്‍നിര നടന്മാര്‍ക്കൊപ്പം അവര്‍ നായികാവേഷം ചെയ്തിട്ടുണ്ട്. 1996ല്‍ 'ആയിരം നാവുള്ള അനന്തന്‍' എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിനു ശേഷം മാധവി സിനിമയിലേയ്ക്കു തിരികെ വന്നതേ ഇല്ല. ബിസിനസുകാരനായ ഭര്‍ത്താവ് റാല്‍ഫ് ശര്‍മ്മയ്‌ക്കൊപ്പം അമേരിക്കയില്‍ സന്തോഷകരമായി ജീവിക്കുകയാണു മാധവി.
ഇപ്പോഴിതാ ബിരുദ പഠനം പൂര്‍ത്തിയാക്കിയ മകള്‍ പ്രിസിലക്ക്് ഉന്നതപഠനത്തിന് വിദേശ സര്‍വകലാശാലകളില്‍ നിന്നും ക്ഷണം ലഭിച്ച വിവരം പങ്ക് വച്ചിരിക്കുകയാണ് നടി. മൂന്ന് അവാര്‍ഡുകളും ജി.പി.എ. പോയിന്റ് ആയി 4.0 സ്‌കോര്‍ ചെയ്താണ് മകള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. മൂന്ന് വര്‍ഷം കൊണ്ടുതന്നെ പഠനം പൂര്‍ത്തിയായി. ഇതിനു ശേഷം വിശ്വപ്രസിദ്ധമായ ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തര ബിരുദ പഠനത്തിന് ക്ഷണം ലഭിക്കുകയുമുണ്ടായി.
അച്ഛനും അമ്മയും സഹോദരിമാരായ ഈവ്‌ലിന്‍, ടിഫാനി എന്നിവരും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഈശ്വരന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ഉണ്ടാകട്ടെ എന്നും നടി മാധവി മകളെ ആശംസിക്കുന്നു.
1996ലായിരുന്നു നടിയുടെ വിവാഹം. റാല്‍ഫ് ശര്‍മ്മ എന്ന ധനികനായ ബിസിനസുകാരനെയാണ് മാധവി വിവാഹം ചെയ്തത്. വിവാഹശേഷം അവര്‍ സിനിമയില്‍ തുടര്‍ന്നില്ല.40 ഏക്കറോളം വരുന്ന ഭൂമിയിലാണു താരത്തിന്റെ വീട് എന്നു പറയുന്നു. ഇവിടെ പ്രകൃതിയോടും പക്ഷികളോടും ഇണങ്ങി മൂന്നു പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം ഇവര്‍ ജീവിതം ആസ്വദിക്കുന്നു. കുറച്ചു നാളുകള്‍ക്കു മുമ്പ് വിമാനം ഓടിക്കാനുള്ള ലൈസെന്‍സ് മാധവി സ്വന്തമാക്കിരുന്നു. തുടര്‍ന്ന് ഒരു ചെറു വിമാനവും താരം സ്വന്തമാക്കി.
മൂന്ന് പെണ്മക്കള്‍ക്കൊപ്പം മാധവിയും ഭര്‍ത്താവ് റാല്‍ഫും ന്യൂ ജേഴ്സിയിലാണ് താമസം. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ മാധവി നാല് അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്