ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക; ഒരാള്‍ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് 'ഐ ലവ് യു' പറയുന്നത് എന്ത് കണ്ടിട്ടാണെന്ന് മനസിലാവുന്നില്ല;എലിസബത്തിന്റെ പോസ്റ്റ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
topbanner
 ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക; ഒരാള്‍ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് 'ഐ ലവ് യു' പറയുന്നത് എന്ത് കണ്ടിട്ടാണെന്ന് മനസിലാവുന്നില്ല;എലിസബത്തിന്റെ പോസ്റ്റ് ശ്രദ്ധ നേടുമ്പോള്‍

ഴിഞ്ഞാഴ്ചയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. നടന്‍ ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സങ്കടത്തിലായിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നുമുണ്ടാവില്ലെന്നും നേരത്തെയും ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഭാര്യ എലിസബത്ത് പ്രതികരിച്ചത്. പതിവ് പോലെ ഇത്തവണയും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മോശം മെസ്സേജുകളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്.

 ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്.  ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക.ഈ ss ഇടാന്‍ കാരണം ഇയാളുടെ ട്രോള്‍ ഗ്രൂപ്പില്‍ പണ്ട് ഞാന്‍ ഒരു 5 days ഗ്രൂപ്പ് അഡ്മിന്‍ ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോള്‍ ഗ്രൂപ്പ് എന്നു പറഞ്ഞാല്‍ ട്രോള്‍ റിപ്പബ്ലിക് ഇടാന്‍ ആണ് ഇഷ്ടം പക്ഷെ ഒന്നു അഡ്മിന്‍ ആയി നിക് ഇഷ്ടപ്പെടില്ലെകില്‍ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പില്‍ കയറിയതാണ്. അവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടാര്‍ന്നു അതില്‍ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി msg ചെയ്തിരുന്നു അന്നു personal ആയി. ഞാന്‍ അതിന്റെ ss എടുത്തു ഈ പറയുന്ന ആള്‍ക്ക് അയച്ചു ആരാണ് ഇതു ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോള്‍ പുള്ളിയ്ക്ക് അറിയില്ല എന്നും അതില്‍ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു.ഞാന്‍ അപ്പോള്‍ തന്നെ ആ ഗ്രൂപ്പില്‍ നിന്നും ഇവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ നിന്നും exit അടിച്ചു. വീണ്ടും ഇതു പോലെ ഇടക്കെ callum ചെയ്യാനും അത് പോലെ insta msg ചെയ്യാനും ശ്രേമിക്കുന്നു. Reply ഇല്ല എന്നു കണ്ടപ്പോള്‍ എന്റെ jada കാരണം ആണ് ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്ന situation അനുഭവിക്കുനെ എന്ന്. എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെകിലും ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം. നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം already 100 ഫേക്ക് ഐഡി undalo.അതുപോലെ ഒരാള്‍ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത്  അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് kanditane എന്ന് മനസിലാവുന്നില്ല. എന്താ ബുക്ക് ചെയ്യാണോ. ഈ 4 ദിവസത്തില്‍ 2 പേരാണ് ഇതു പോലെ paragthu. ഒരാള്‍ ഒരാളോട് ഇഷ്ടം ആണ് എന്ന് പറയുന്നതില്‍ തെറ്റു ഒന്നുല പക്ഷെ ഇങ്ങനെ ഓക്കേ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെ പറയാന്‍ തോന്നുന്നു.ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാല്‍ പിന്നെ easy ആണ് അല്ലെ കാര്യങ്ങള്‍.ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാല്‍ ഉപയോഗിക്കാന്‍ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവര്‍ക്കും ഈ മനസും വിഷമം ഒകെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടന്‍ ഓക്കേ ആണ്. എല്ലാരുടെയും prayers നന്ദി.എന്നുമാണ് എലിസബത്ത് കുറിച്ചത്.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് എലിസബത്ത് ഈ പോസ്റ്റ് പങ്കുവച്ചത്. ഭര്‍ത്താവിന്റെ തിരിച്ചു വരവിനായി ആശുപത്രിയില്‍ പ്രാര്‍ത്ഥനയോടെ കഴിയുന്ന പ്രിയപ്പെട്ടവരെ ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങളാണിത്. അത്രത്തോളം മനസു വേദനിച്ച് അത് ഉറക്കം പോലും നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് എലിസബത്ത് പങ്കുവച്ചതെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

 

actor bala wife post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES