Latest News

വീണ്ടും വധുവിന്റെ കൈപിടിച്ച് നടന്‍ ബാല അമ്പലമുറ്റത്ത്; നടന്റെ നാലാം വിവാഹം ബന്ധുവായ 24കാരിയുമായി; വിവാഹിതനായത് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍

Malayalilife
വീണ്ടും വധുവിന്റെ കൈപിടിച്ച് നടന്‍ ബാല അമ്പലമുറ്റത്ത്; നടന്റെ നാലാം വിവാഹം ബന്ധുവായ 24കാരിയുമായി;  വിവാഹിതനായത് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍

കാത്തിരിപ്പിനൊടുവില്‍ നടന്‍ ബാല നാലാം വിവാഹത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു നടന്റെ താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഏതാനും മാധ്യമങ്ങളേയും മാത്രമാണ് വിവാഹം അറിയിച്ചത്. നടന്റെ ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ക്കു മുന്നില്‍ വച്ചായിരുന്നു വിവാഹം നടന്നത്. കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. 

എല്ലാവരും കരുതിയിരുന്നതു പോലെ തന്നെ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടനൊപ്പം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെ തന്നെയാണ് നടന്‍ വിവാഹം കഴിച്ചത്. ബാലയുടെ അടുത്ത ബന്ധുവാണ് ഈ പെണ്‍കുട്ടി. കോകില എന്ന മാമന്റെ മകളെയാണ് ബാല നാലാം വിവാഹം കഴിച്ചിരിക്കുന്നത്. 

മഞ്ഞയില്‍ പര്‍പ്പിള്‍ കളര്‍ ബോര്‍ഡറുള്ള പട്ടുസാരി ചുറ്റി മുല്ലപ്പൂ ചൂടി സുന്ദരിയായാണ് കോകില വധുവായി ഒരുങ്ങിയെത്തിയത്. നിറയെ സ്വര്‍ണാഭരണങ്ങളും ധരിച്ചിരുന്നു. ബാലയുടെ കൈകോര്‍ത്തു പിടിച്ച് ക്ഷേത്രത്തിലേക്കെത്തിയ ഇവര്‍ ക്ഷേത്രത്തിനകത്തേക്ക് കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നടന്റെ നാലാം വിവാഹ വിശേഷങ്ങള്‍ കൂടുതല്‍ തിരക്കുകയാണ് ആരാധകര്‍.

താന്‍ വീണ്ടും വിവാഹം കഴിക്കുമെന്നും അതില്‍ കുഞ്ഞുങ്ങളുണ്ടാകുമെന്നും എന്റെ 250 കോടിയുടെ സ്വത്ത് ആര്‍ക്കു പോകണമെന്ന് ഞാന്‍ തീരുമാനിക്കും എന്നും കഴിഞ്ഞ ദിവസം നടന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കുടുംബക്കാരുടെ ആശീര്‍വാദത്തോടെ നടന്റെ അടുത്ത ബന്ധു തന്നെയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരിക്കുന്നത്. 250 കോടി രൂപയുടെ സ്വത്തുക്കളാണ് ബാലയ്ക്കുള്ളത്. മറ്റാരെയെങ്കിലും വിവാഹം കഴിച്ചാല്‍ ഈ സ്വത്തുക്കള്‍ മറ്റു വഴികളിലേക്ക് പോകും എന്നതിനാലാണ് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ വീട്ടുകാര്‍ പെണ്ണിനെ കണ്ടെത്തിയതും വിവാഹം കഴിപ്പിച്ചതും.

അമൃതാ സുരേഷിനെ വിവാഹം കഴിക്കുന്നതിനു മുമ്പായിരുന്നു ആദ്യ വിവാഹം. കര്‍ണാടക ബാംഗ്ലൂര്‍ സ്വദേശിനിയായ ചന്ദന സദാശിവ റെഡ്ഡിയാറിനെയാണ് ബാല ആദ്യം വിവാഹം കഴിച്ചത്. അമൃതയുമായി പ്രണയത്തിലാകുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഹിന്ദു മാര്യേജ് ആക്ട് പ്രകാരമുള്ള ഈ വിവാഹം. തുടര്‍ന്ന് അമൃതയെ വിവാഹം കഴിക്കുവാന്‍ വേണ്ടി വിവാഹ മോചനം നേടുകയായിരുന്നു. ഇക്കാര്യം അറിഞ്ഞുകൊണ്ടായിരുന്നു അമൃത ബാലയെ സ്വീകരിക്കുവാന്‍ തീരുമാനിച്ചത്. അമൃതയുടെ അച്ഛനും അമ്മയും അടക്കം എതിര്‍ത്തപ്പോഴും അമൃതയുടെ ആഗ്രഹത്തിന്മേലായിരുന്നു വിവാഹം. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ ജനിച്ചതിനു പിന്നാലെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. തുടര്‍ന്ന് വിവാഹ മോചനം നേടിയതിനു പിന്നാലെയാണ് എലിസബത്തിനെ വിവാഹം കഴിച്ചത്.

സോഷ്യല്‍ മീഡിയ വഴി ബാലയോട് ഇഷ്ടം പറയുകയും അതുവഴി അടുക്കുകയും ചെയ്തവരായിരുന്നു എലിസബത്തും ബാലയും. ഒരുമിച്ച് ജീവിതം തുടങ്ങിയ ശേഷമായിരുന്നു ഇരുവരും വിവാഹ റിസപ്ഷന്‍ അടക്കം സംഘടിപ്പിച്ചതും. എന്നാല്‍ ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല. അടുത്തിടെയുണ്ടായ അമൃതയുടെ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നത്. അതുകൊണ്ടു തന്നെ, നിയമപരമായിട്ടുള്ള മൂന്നാം വിവാഹവും അല്ലാതെയുള്ള നാലാം വിവാഹവുമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

അമൃതാ സുരേഷുമായുള്ള വിവാഹശേഷം വലിയ ആരാധക നിരയായിരുന്നു നടന്‍ ബാലയ്ക്കുണ്ടായിരുന്നത്. വേര്‍പിരിയലിനു ശേഷം നടന്റെ ഓരോ വെളിപ്പെടുത്തലും വാര്‍ത്തകളായി മാറുകയും ചെയ്തിരുന്നു. പിന്നാലെ എലിസബത്തിനെ വിവാഹം കഴിച്ചപ്പോഴും ആരാധക പിന്തുണയ്ക്ക് മാറ്റമൊന്നും വന്നില്ല. അമൃത ഗോപിസുന്ദറിനൊപ്പം ജീവിക്കാന്‍ തുടങ്ങിയപ്പോഴും ബാലയെ അനുകൂലിച്ചായിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്.

ബാലയ്ക്ക് കുട്ടിക്കാലം മുതല്‍ക്ക് പരിചയമുള്ള കുടുംബമാണ് കോകിലയുടേത്. ചിറ്റപ്പന്റെ മകള്‍. അതായത് ബാലയുടെ അച്ഛന്റെ സഹോദരന്റെ മകള്‍. ബാലയ്ക്ക് 17 വയസുള്ളപ്പോഴാണ് കോകില ജനിച്ചത്. ബാല എടുത്തു കൊണ്ടുനടന്ന പെണ്‍കുട്ടി കൂടിയാണ് കോകില. ബാലയുടെ ജീവിതത്തിലെ എല്ലാ കയറ്റിറക്കങ്ങളും ദാമ്പത്യ തകര്‍ച്ചകളും കണ്ടും അറിഞ്ഞും മനസിലാക്കിയവള്‍ എന്ന പ്രത്യേകത കൂടിയുണ്ട്. മാസങ്ങള്‍ക്കു മുമ്പായിരുന്നു ബാലയുടെ വീഡിയോയിലൂടെ തന്നെ കോകില ആദ്യമായി ആരാധകര്‍ക്കു മുന്നിലെത്തിയത്. കോകിലയുടെ പിറന്നാള്‍ കേക്ക് മുറിച്ചുകൊണ്ടായിരുന്നു ആ രംഗപ്രവേശം. തുടര്‍ന്ന് മൂന്നു വയസുള്ളപ്പോള്‍ കോകില തന്നെ ഇടിച്ച കഥയും താന്‍ എടുത്തു കൊണ്ടു നടന്ന കുട്ടിയാണെന്നു മൊക്കെ ബാല ഓര്‍മ്മകളും പങ്കുവച്ചിരുന്നു.

പിന്നീട് ബാലയ്ക്കൊപ്പം എറണാകുളത്തെ വീട്ടിലേക്ക് വരികയായിരുന്നു കോകില. തുടര്‍ന്നുള്ള വീഡിയോകളിലെല്ലാം ഒരു വീട്ടുകാരിയെ പോലെ നൈറ്റിയിട്ട് ബാലയ്ക്കൊപ്പം കോകില ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ വച്ചു തന്നെ ബന്ധുക്കളെ വിളിച്ചു കൂട്ടി വിവാഹം നടന്നുവെന്നും അതിനു ശേഷമാണ് എറണാകുളത്തേക്ക് കോകിലയെ കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

Read more topics: # ബാല
actor bala got married again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക