മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. തമിഴ് സിനിമകളിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടന്‍ പിന്നീട് മലയാളത്തിലേക്ക് എത്തി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. തമിഴ് സിനിമ കുടുംബത്തില്‍ നിന്നാണ് ബാലയുടെ വരവ്. 2006 ല്‍ പുറത്തിറങ്ങിയ കളഭം സിനിമയിലൂടെയാണ് ബാല മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് വ്യക്തി ജീവിതം കൊണ്ടും ബാല ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ബാലയുടെ വിവാഹങ്ങളും വിവാഹമോചനവുമെല്ലാം പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. തന്റെ ജീവിതത്തിലെ മിക്ക സംഭവങ്ങളും ബാല തുറന്ന് പറഞ്ഞിട്ടുണ്ട്.?ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് ഇരുവരും ഒരുമിച്ച കഴിഞ്ഞത്. ആ ബന്ധത്തില്‍ ബാലയ്ക്ക് ഒരു മകളുമുണ്ട്. മകള്‍ ജനിച്ച് അധികം വൈകാതെയാണ് ബാലയും അമൃതയും വേര്‍പിരിയുന്നത്. അമൃതയുടെ സംരക്ഷണയിലാണ് അവന്തിക എന്ന മകള്‍ ഇപ്പോള്‍ ഉള്ളത്.
വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബാലയ്ക്കെതിരെ ആദ്യമായി രംഗത്തെത്തിയിരിക്കുകയാണ് മകള്‍. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് കുട്ടി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത് പാപ്പുവിന്റെ വെളിപ്പെടുത്തല്‍.
'എന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്.ഇതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. പക്ഷെ മടുത്തിട്ടാണ് പറയുന്നത്. എന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് ഞാന്‍ മടുത്തു. അത് മാത്രവുമല്ല എന്നേയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നേയും എന്റെ അമ്മയെ കുറിച്ചും തെറ്റായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ പോകുമ്പോള്‍ സുഹൃത്തുക്കള്‍ ചോദിക്കും ഇത് സത്യമാണോ ശരിക്കും ഇതൊക്കെ നടന്നോ എന്നൊക്കെ ചോദിക്കും. എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാല്‍ അതല്ല സത്യം.
എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്‌റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്‌നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമുല്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുള്ളൊരാളാണ് അദ്ദേഹം. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ തല്ലുമായിരുന്നു.അത് കാണുമ്പോള്‍ എനിക്ക് ഭയങ്കര വിഷമമാണ്. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ. എന്റെ കുടുംബം എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല, എന്നെ പിന്തുണയ്ക്കുന്നുണ്ട്. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു. എന്റെ അമ്മ ഇല്ലായിരുന്നുവെങ്കില്‍ അത് എന്റെ തലയില്‍ വന്ന് ഇടിച്ചേനെ, അമ്മ കൈവെച്ച് തടഞ്ഞു. ഒരു തവണ കോടതിയില്‍ വെച്ച് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടി ഇട്ടു ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്.
അച്ഛന്റെ മുഖം എനിക്ക് കാണണ്ട. സംസാരിക്കേണ്ട. എന്നെ മിസ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ, അല്ലെങ്കില്‍ എന്റെ അഡ്രസിലേക്ക് ഒരു കത്ത്, അല്ലെങ്കില്‍ ഒരു സമ്മാനം, അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഒറ്റ സാധനം പോലും ഇല്ല. വയ്യാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ ഞാന്‍ അച്ഛനോട് ലാപ്പും ഡോറ ഡോളിനേയും ചോദിച്ചെന്ന് ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു. ഞാന്‍ എന്തിനാണ് ചോദിക്കുന്നത് അതൊക്കെ. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട, ഞാന്‍ അങ്ങനെ ഒരു സാധനം പോലും ചോദിച്ചിട്ടില്ല. അവിടെ പോയത് തന്നെ അമ്മ പറഞ്ഞിട്ടാണ്. എനിക്ക് പോകാനോ കാണാനോ താത്പര്യമില്ലായിരുന്നു. എന്നേയും കുടുംബത്തേയും ഇനിയെങ്കിലും വെറുതെ വിടണം.ഞാന്‍ കുടുംബത്തില്‍ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. എന്നെ അമ്മ നിര്‍ബന്ധിച്ചിട്ടില്ല ഞാനിതൊക്കെ പറയുന്നത്. ഇത് സ്‌ക്രിപ്റ്റഡ് അല്ല, എന്റെ ഹൃദയത്തില്‍ നിന്നും പറയുന്നതാണ്. എന്റെ കുടുംബം വിഷമിക്കുന്നത് കണ്ടാണ് ഞാന്‍ ഈ പറയുന്നത്. ഇതായിരുന്നു പാപ്പു വീഡിയോയിലൂടെ പങ്ക് വച്ചത്.
മകളുടെ വീഡിയോ എത്തിയതിന് പിന്നാല വികാരാധിനനായി ബാല മറുപടിയുമായി എത്തി.വിശദമായ പ്രതികരണം നടത്താന്‍ താരം തയ്യാറായില്ലെങ്കിലും മകള്‍ക്ക് ഇനി താന്‍ ഒരിക്കലും തടസമാവില്ലെന്ന് താരം വീഡിയോയില്‍ പറയുന്നുണ്ട്. മകളോട് തര്‍ക്കിക്കാന്‍ ഇല്ലെന്നും ബാല പറയുന്നത് കേള്‍ക്കാം. താരത്തിന്റെ വാക്കുകള്‍ കേള്‍ക്കാം.
പാപ്പു സംസാരിച്ച വീഡിയോ ഞാന്‍ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞു, അതിന് താങ്ക് യു. നിന്നോട് തര്‍ക്കിക്കാന്‍ അപ്പയില്ല. മകളോട് തര്‍ക്കിക്കുകയാണെങ്കില്‍ ഒരു അപ്പന്‍ ആണേയല്ല. എന്നെ വിട്ട് പാപ്പു രണ്ടര മൂന്ന് വയസിലാണ് പോയത്. മൂന്ന് വയസാകുമ്പോള്‍ എന്നെ വിട്ട് നീ അകന്ന് പോയി' ബാല പറയുന്നു.
'ഞാനിത് തര്‍ക്കിക്കാന്‍ അല്ല പറയുന്നത്. അഞ്ച് ദിവസം വീട്ടിലിരുന്നു, ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നു. തര്‍ക്കിച്ചാല്‍ ജയിക്കാന്‍ പറ്റും, പക്ഷേ ഇന്ന് ഞാന്‍ തോറ്റ് കൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പു. നിന്റെ വീഡിയോ മുഴുവന്‍ ഞാന്‍ കണ്ടു. നിന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഇനി നിന്നോടും നിന്റെ കുടുംബത്തോടും ബന്ധപെടല്ലേ എന്ന് പറഞ്ഞു. ഞാനും നിന്റെ കുടുംബം ആണെന്നാണ് വിചാരിച്ചത്' ബാല വീഡിയോയില്‍ പറയുന്നു.
'ഞാന്‍ അന്യനായി പോയി നിനക്ക്. ഒരു വാക്ക് മാത്രം ഞാന്‍ ഇന്ന് പറയാം. ഇനി തൊട്ട് ഞാന്‍ വരില്ല. ഞാന്‍ ഹോസ്പിറ്റലില്‍ മരിക്കാന്‍ കിടന്നപ്പോള്‍ നീ വന്നത് കൊണ്ടാണ് ഞാന്‍ തിരിച്ചു വന്നതെന്ന് ഞാന്‍ കരുതി. പക്ഷേ നിര്‍ബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് നീ പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കില്‍ ഈ അച്ഛന്‍ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാന്‍ ഉണ്ടാവില്ലായിരുന്നു.' ബാല പറഞ്ഞു. 'നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകള്‍ക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാന്‍ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ' എന്ന് കൂടി പറഞ്ഞാണ് ബാല തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.