വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വെള്ളിയാഴ്ചയാണ് കസാന്‍ ഖാന്‍ മരണപ്പെട്ടത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍ എം ബാദുഷയാണ് കസാന്‍ ഖാന്റെ മരണവിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
ഹൃദയാഘാതം മൂലം ജൂണ്‍ ഒമ്പതിനായിരുന്നു അന്ത്യം. ദിലീപ് ചിത്രമായ സിഐഡി മൂസയില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.1993ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഗാന്ധര്‍വത്തിലൂടെയായിരുന്നു മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാന്‍ ഖാന്‍ വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
വര്‍ണപകിട്ട്, ദി കിംഗ്, ഡോണ്‍, മായാമോഹിനി, രാജാധിരാജ, മര്യാദ രാമന്‍ അടക്കമുള്ള മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.