ബിജു പൗലോസ് എന്ന പോലീസ് ഓഫിസറായി നിവിന്‍ പോളി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. 2016ല്‍ ഏബ്രിഡ് ഷൈന്‍ - നിവിന്‍ പോളി കൂട്ടുകെട്ടില്‍ റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍ എന്നാണ് പുറച്ച് വരുന്ന റിപ്പോര്‍ട്ട്.
ബിജു പൗലോസിന്റെ രണ്ടാം വരവിനായുള്ള ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നിവിന്റെ 'മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് 'ആക്ഷന്‍ ഹീറോ ബിജു 2'നേക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ പങ്കിട്ടത്.
താരം', 'ശേഖരവര്‍മ്മ രാജാവ്', 'ഡിയര്‍ സ്റ്റുഡന്റ്സ്' എന്നിവ ഉള്‍പ്പെട്ട ലൈന്‍ അപ്പില്‍ ആണ് ആക്ഷന്‍ ഹീറോ ബിജുവിനേക്കുറിച്ചും പ്രഖ്യാപനമുണ്ടായത്. നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം.
ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ ആവിഷ്‌കരിച്ചത്. ചിത്രത്തില്‍ ബിജു പൗലോസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് നിവിന്‍ അഭിനയിച്ചത്. അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. ജോജു ജോര്‍ജ്ജ്, കലാഭവന്‍ പ്രചോദ്, സുരാജ് വെഞ്ഞാറമൂട്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി.
Pre Production Starts Soon. #NivinPauly - Abrid Shine - #ActionHeroBiju2.
— Snehasallapam (@SSTweeps) April 9, 2023
SI Biju Paulose is making a Comeback. pic.twitter.com/0QV5e5uw7q