Latest News

കേന്ദ്രകഥാപാത്രങ്ങളായി രാഹുല്‍ മാധവും അജ്മല്‍ അമീറും കോട്ടയം നസീറും; അഭ്യൂഹം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
 കേന്ദ്രകഥാപാത്രങ്ങളായി രാഹുല്‍ മാധവും അജ്മല്‍ അമീറും കോട്ടയം നസീറും; അഭ്യൂഹം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  അഭ്യൂഹത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍, വെഞ്ച്‌സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നാസര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആരാധകരില്‍ ഏറെ  കൗതുകം ഉണര്‍ത്തുന്ന തരത്തിലാണ്   ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുളളത്.  

ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നാസര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അഖില്‍ ശ്രീനിവാസ് തയ്യാറാക്കിയ കഥയിലാണ്  ചിത്രം മുന്നോട്ട് പോകുന്നത്.  ആനന്ദ് രാധാകൃഷ്ണന്‍, നൗഫല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്  തിരക്കഥയൊരുക്കിയിരിക്കുന്നത്. റഫീക് ഇബ്രാഹിമാണ് ചിത്രത്തിന്റെ കോ-ഡയറക്ടര്‍. ജെയിംസ് മാത്യു, അനീഷ് ആന്റണി, അഖില്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ  സഹനിര്‍മ്മാതാക്കള്‍.  ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സല്‍മാന്‍ അനസ്, റുമ്ഷി റസാക് എന്നിവരാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷമീര്‍ ഗിബ്രാനും ബാല മുരുഗനും ചേര്‍ന്നാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും ജിത്ത് ജോഷിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.  ചിത്രത്തിലെ  സംഗീതം ജുബൈര്‍ മുഹമ്മദ് ആണ് നിര്‍വഹിക്കുന്നത്, പ്രൊജക്ട് ഡിസൈനര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ഡയറക്ടര്‍- സാബു റാം, മേക്കപ്പ്- റോണി വെള്ളത്തൂവല്‍- കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്. മുരുഗന്‍, സംഘട്ടനം- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- ഗോകുല്‍ ഗോപിനാഥന്‍, സൗണ്ട് മിക്സിങ്- ജൈസണ്‍ ജോസ്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- നിതിന്‍, ഡിസൈന്‍- എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # അഭ്യൂഹം
abhyooham firstlook poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES