Latest News

കാലം നിന്റെ കള്ളികള്‍ പുറത്തു കൊണ്ടുവരും; അന്ന് നീ തലകുനിക്കുന്നത് മലയാള നാട് കാണും; എന്റെ പ്രാണന്‍ വെച്ചുള്ള പോരാട്ടമാണിത്; ദുഷ്ടന്മാരെ ദൈവം പന പോലെ വളര്‍ത്തും; പക്ഷേ പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ? ശ്രദ്ധേയമായി അഭിരാമി സുരേഷിന്റെ കുറിപ്പ്

Malayalilife
കാലം നിന്റെ കള്ളികള്‍ പുറത്തു കൊണ്ടുവരും; അന്ന് നീ തലകുനിക്കുന്നത് മലയാള നാട് കാണും; എന്റെ പ്രാണന്‍ വെച്ചുള്ള പോരാട്ടമാണിത്; ദുഷ്ടന്മാരെ ദൈവം പന പോലെ വളര്‍ത്തും; പക്ഷേ പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ? ശ്രദ്ധേയമായി അഭിരാമി സുരേഷിന്റെ കുറിപ്പ്

മൃത സുരേഷ്- ബാല വിഷയം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ് ഇപ്പോള്‍. നാളുകള്‍ കഴിയും തോറും താരങ്ങള്‍ അടക്കം നിരവധി പേരാണ് ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവരുന്നത്. സോഷ്യല്‍ മീഡിയാ ആക്രമണം രൂക്ഷമായതിനു പിന്നാലെ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമിയും ചേച്ചിയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കുടുംബം നേരിടുന്ന വിഷയങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം പോലീസിലും അഭിരാമി പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ, അമൃതയ്ക്കെതിരെ വധഭീഷണി പോലും ഉണ്ടെന്ന തരത്തിലുള്ള അഭിരാമിയുടെ വാക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. അതു സൂചിപ്പിച്ചുകൊണ്ടുള്ള അഭിരാമിയുടെ കുറിപ്പ് ഇങ്ങനെയാണ്.

പുറത്തെ കനത്ത അപ്രതീക്ഷിതമായ മഴയും ഇടിമിന്നലുമൊക്കെ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചില ചിന്തകള്‍ മാത്രം. ആരെയും ഉദ്ദേശിച്ചാണെന്ന് വിചാരിക്കേണ്ട കേട്ടോ .പി ആര്‍ വര്‍ക്ക് ചെയ്യുന്ന പാവങ്ങളുടെ വയറ്റത്തടിക്കാന്‍ താല്‍പര്യമില്ല... വീടുകാരെ പറഞ്ഞെന്നും പറഞ്ഞു തോക്കെടുത് ഗുണ്ടായിസം കാണിക്കാനുമില്ല.. പക്ഷേ, ഒന്നിലധികം സാമ്പത്തികമായും നിന്നോടൊപ്പം ഏറ്റുമുട്ടാനുള്ള കരുത്തും കുറവെന്നറിഞ്ഞ് കൊണ്ടുള്ള പാവപ്പെട്ടവരോടുള്ള നിന്റെ കളികള്‍, കാലാ, കാലം നിന്റെ കള്ളികള്‍ പുറത്തു കൊണ്ടുവരും! അന്ന് നീ തലകുനിക്കുന്നത്, മലയാള നാട് കാണും, മുകളിലിരുന്ന് എന്റെ പരേതനായ അച്ഛന്‍ കാണും, നീ നശിപ്പിച്ചു കണ്ണീരൊഴുക്കിപ്പിച്ച പെറ്റതള്ളമാരും സത്യമുള്ള അച്ഛന്മാരും , നിന്റെ കള്ള പ്രണയത്തില്‍ പെട്ട സാധു സ്ത്രീകളും കാണും!

മലയാളികളുടെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ. കാലങ്ങളോളം നാട്ടുകാരെ പറ്റിച്ച കപടനാടകങ്ങള്‍ പൊളിയുമ്പോള്‍ അവരുടെ നാട്ടിലെ കുട്ടികളെ ഉപദ്രവിച്ചവന്‍മാരെ എന്റെ നാട്ടിലെ ഏട്ടന്‍മാര്‍ വെറുതെ വിടില്ല കേട്ടോ. തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടൂ. നിന്റെ ശരിയായ മുഖം മലയാളിനാട് കണ്ടിട്ടു വേണെങ്കില്‍ തീര്‍ത്തോ! എന്റെ അച്ഛനോട് ചെയ്യുന്ന പുണ്യമെന്ന് കരുതി നിന്നെ പോലെയും നിന്റെ വാടകക്കെടുത്ത പാവങ്ങളും ഒക്കെ ഉള്ള ഈ നാട്ടില്‍ നിന്ന് - ഈ ലോകത്തില്‍ നിന്ന് പോകുന്നത് തന്നെയാണ് ഭേദം! നിന്നെ പേടിച്ചു വെന്തു ജീവിച്ച എന്റെ കുടുംബം പോലെ ബാക്കിയുള്ളവരുടെ കുടുംബങ്ങളും എന്നും അവര്‍ നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നതും മതി നിന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരം ഒരുനാള്‍ തീരാന്‍ ഞങ്ങളുടെ കാലന് ഞങ്ങളെ ശക്തരാക്കിയതിന് നന്ദി.

പക്ഷേ, നീ എണ്ണി എണ്ണി പറയേണ്ടി വരും നി പറയുന്ന ദൈവത്തിനോട് ഒരിക്കല്‍.. രണ്ടാം ജന്മം തന്നതിന്റെ മറവിലുള്ള കഥകള്‍ അറിയാമെങ്കിലും ഞാന്‍ പറയുന്നില്ല! എന്നിട്ടും മാറാത്ത ആളുകളെ ദൈവം പോലും വെറുക്കും.ദുഷ്ടന്മാരെ ദൈവം പന പോലെ വളര്‍ത്തും. പക്ഷേ പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ അപ്രതീക്ഷിതമായ ഇടിമിന്നലേറ്റ്, വേഗം തീര്‍ത്തു കളയല്ലേ ....ഒരു കുറിപ്പോക്കെ ഇപ്പോള്‍ തന്നെ എഴുതിവെച്ചേക്കാം, ജീവന്റെ അപായം കാരണം എന്റെ പ്രാണന്‍ വെച്ചുള്ള പോരാട്ടമാണിത്- എന്നാണ്  അഭിരാമി സുരേഷ് കുറിച്ചത്.

 

abhirami suresh hints facing threat to life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക